ഇരിട്ടി: സ്വര്‍ണ തട്ടിപ്പ് ഉസ്താതിനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. മതപഠനത്തിനെത്തുന്ന കുട്ടികളെ പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും മര്‍ദ്ദിച്ചും വീടുകളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ വരുത്തി കബിളിപ്പിച്ചുവെന്ന പരാതിയില്‍ മദ്രസാ അധ്യാപകന് അബ്ദുള്‍ കരീം (50)നെതിരെ പോലീസ് കഴിഞ്ഞ ദിവസം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
മലപ്പുറത്തുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും അത് ഉപേക്ഷിച്ച ആദ്യ ഭാര്യയുടെ വീടാണെന്ന് പോലീസ് കണ്ടെത്തി. ഉളിക്കല്‍ അറബിയിലെ വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കാര്‍ പോലീസ് കണ്ടെത്തി. ഉസ്താദ് ഒന്നിലധികം വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് വിവരം. നാല് വര്‍ഷത്തിലധികമായി ഇയാള്‍ നുച്യാട് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. ഉളിക്കല്ലിലെ തന്നെ മറ്റൊരു പള്ളി കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ ഇയാളെ പുറത്താക്കിതയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഉളിക്കല്‍ എസ്ഐ കെ.വി. നിഷിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡാണ് കേസ് അന്വേഷിക്കുന്നത്.
താന്‍ ദിവ്യനാണെന്നും താന്‍ നബിയെ കണ്ടിട്ടുണ്ടെന്നും കുട്ടികള്‍ക്ക് ദിവ്യാദ്ഭുത ശേഷിയുണ്ടാവുമെന്നും ദൈവത്തെ നേരില്‍ കാണാമെന്നുമൊക്കെ പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് കബളിക്കല്‍ നടന്നത്. ഒരു ഗ്ലാസില്‍ പേപ്പര്‍ കഷണങ്ങള്‍ മുറിച്ചിട്ട് കുലുക്കിയ ശേഷം ചോക്ലേറ്റും അണ്ടിപ്പരിപ്പും എടുത്ത് കാണിച്ചാണ് കണ്കെട്ടിലൂടെ കുട്ടികളെ കബളിപ്പിച്ചിരുന്നതെന്നാണ് തട്ടിപ്പിനിരായായ കുട്ടികള്‍ മൊഴി നല്‍കിയിരിക്കുന്നത്. രക്ഷിതാക്കളോട് പറഞ്ഞാല്‍ കുട്ടികളുടെ തല പൊട്ടി തെറിക്കുമെന്നും ഉപ്പയോ ഉമ്മയോ മരിക്കുമെന്നോ പറഞ്ഞിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്നകുട്ടികളെ വരെ ഇയാള്‍ ഇത്തരത്തില്‍ പറ്റിച്ചിരുന്നു.
സ്വര്‍ണം തട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ച് വരവെയാണ് ഉസ്താത് കുടുങ്ങിത് . 12 പവനാണ് നഷ്ടപെട്ടതെന്ന് പരാതിയുണ്ടെങ്കിലും നൂറിലേറെ പവന് സ്വര്‍ണം പലരില്‍ നിന്നായി കുട്ടികളെ ഉപയോഗിച്ച് തട്ടിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് വിലയിരുത്തല്‍. പലരും മാനഹാനി കാരണം പുറത്ത് പറയാന്‍ മടിക്കുകയാണ്. ഉളിക്കല്‍ അറബിയിലെ വാടകവീട്ടില്‍ ഉണ്ടായിരുന്ന ഭാര്യയെ ചോദ്യം ചെയ്തുവെങ്കിലും താന്‍ രണ്ടാം ഭാര്യയാണെന്നും അഞ്ച് വര്‍ഷത്തിനുള്ളില്‍ കോഴിക്കോട് ഒരു വീട്ടി്ല് മാത്രമെ കൊണ്ടുപോയിട്ടുള്ളുവെന്നും മറ്റ് വിവരങ്ങള്‍ ഒന്നും അറിയില്ലന്നുമാണ് മൊഴി.
ഈ വിദ്യാര്‍ഥിനിയുടെ വീട്ടില്‍ നിന്ന് ഒരാഴ്ച മുമ്പ് ഒരു വീട്ടില്‍ നിന്ന് അഞ്ച് പവന് സ്വര്‍ണമാല നഷ്ടപ്പെട്ടിരുന്നു. വീട്ടില്‍ മറ്റാരും വരാതിരുന്ന സമയത്ത് സ്വര്‍ണം നഷ്ടപ്പെട്ടത് വീട്ടുകാര്‍ക്കിടയില്‍ സംശയത്തിനടയാക്കി. എടുത്ത് കൊടുത്ത പെണ്‍കുട്ടിയുടെ സഹോദരന് വീട്ടില്‍ സ്വര്‍ണം പോയ സംഭവത്തില്‍ പോലീസില്‍ പരാതി നല്കാന് സാധ്യതയുണ്ടെന്ന് ഉസ്താതിനോട് പറഞ്ഞു. പോലീസില്‍ പരാതി നല്‍കേണ്ട തന്റെ അടുത്ത് കുടുംബംഗങ്ങളെ കുട്ടിവരാന് പറഞ്ഞു. ഇത്് പ്രകാരം കുടുംബാംഗങ്ങള്‍ എത്തുകയും ഉസ്താത് കുടുംബാംഗങ്ങളെ കണ്ണടച്ച് പ്രാര്‍ഥിപ്പിച്ച് ഒരു കക്ഷണം സ്വര്‍ണം വീട്ടുകാരെ എടുത്ത് കാണിച്ചു. ബാക്കി ആഭരണം വീട്ടില്‍ തന്നെയുണ്ടെന്നും താന്‍ നേരിട്ട് വന്ന് എടുത്ത് തരാമെന്നും അധ്യാപകന് അറിയിച്ചു. പെണ്‍കുട്ടിക്ക് ചെകുത്താന്റെ ഉപദ്രവമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉപദേശിച്ചതോടെയാണ് വീട്ടുകാര്‍ക്കുള്‍പ്പെടെ സംശയം ബലപ്പെട്ടത്. ഉസ്താത് കണ്ണടച്ച് പ്രാര്ഥിക്കുന്നതിനിടയില് സ്വര്ണകഷണം കാണിച്ച് നല്‍കിയതോടെ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീ ചെകുത്താന്റെ ശല്യമാണ് സ്വര്‍ണം പോയതെന്ന് കരുതികുഴഞ്ഞ് വീഴുകയും ചെയ്തു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയതായി വിവരം ലഭിച്ചതോടെ ഉസ്താദ് മുങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: