തിരുവനന്തപുരം: ലഹരിക്കടത്ത് കേസില്‍ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ പിടിയിലാകുന്നതിന് രണ്ടു ദിവസം മുന്‍പും കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷിനെ വിളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കോളുകളുടെ പട്ടിക പുറത്തുവന്നു. ആഗസ്റ്റ് 21നാണ് അനൂപ് ബെംഗളൂരുവില്‍ പിടിയിലായത്. ആഗസ്റ്റ് 19ന് ഇയാള്‍ ബിനീഷിനെ അഞ്ചു തവണ വിളിച്ചിരുന്നുവെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. ആഗസ്റ്റ് 13ന് രാത്രിയില്‍ ഇവര്‍ ആറു മിനിറ്റിലേറെ ഫോണില്‍ സംസാരിച്ചിരുന്നു. ആഗസ്റ്റില്‍ മാ്രതം എട്ടു തവണയാണ് ഇരുവരും ഫോണില്‍ സംസാരിച്ചത്.
അതിനിടെ, സ്വര്‍ണക്കടത്തു കേസുമായി ബന്ധമുണ്ടെന്ന സംശയമുയര്‍ന്ന സാഹചര്യത്തില്‍ മയക്കുമരുന്നു കേസ് എന്‍ഐഎ അന്വേഷിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണക്കടത്തു കേസിലെ പ്രതി കെ.ടി. റമീസിന് മയക്കുമരുന്നു കേസില്‍ പിടിയിലായ എറണാകുളം സ്വദേശി മുഹമ്മദ് അനൂപുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: