കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്നലെ 18 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 3 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 15 പേര്‍ക്കുമാണ് രോഗബാധ.
17 പേര് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1560 ആയി. ഇതില്‍ 1338 പേര് രോഗമുക്തരായി. 222 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രോഗം ബാധിച്ചവര്‍; മീനങ്ങാടി സ്വദേശികളായ 7 പേര്, മീനങ്ങാടി താമസിക്കുന്ന നാഗാലാന്‍ഡ് സ്വദേശികള്‍, വെള്ളമുണ്ട സ്വദേശിനി, എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ഓഗസ്റ്റ് 30ന് ബാംഗ്ലൂരില്‍ നിന്ന് വന്ന കെല്ലൂര്‍ സ്വദേശി, ഓഗസ്റ്റ് 31ന് ബാംഗ്ലൂരില്‍ നിന്ന് വന്ന ആറാട്ടുതറ സ്വദേശികള്‍, തമിഴ്നാട് സ്വദേശിയായ ചരക്കു വാഹന ഡ്രൈവര്‍ എന്നിവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തി രോഗബാധിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: