കൊവിഡ് പ്രതിരോധ സാമഗ്രികളിലൊന്നായ സര്‍ജിക്കല്‍ ഗ്ലൗസ് നിര്‍മാണത്തിന്റെ ഹബ്ബായി ഇന്ത്യ മാറുന്നു. സ്വാഭാവിക റബ്ബര്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഗ്ലൗസിന് ലോകാരോഗ്യ സംഘടനയില്‍ നിന്നും ഇതര രാജ്യങ്ങളില്‍ നിന്നും വര്‍ധിച്ച ആവശ്യമാണുള്ളത്.
നേരത്തെ ഇതിന്റെ നിര്‍മാണത്തില്‍ ചൈനയ്ക്കായിരുന്നു ആധിപത്യം. എന്നാല്‍ ചൈനയുടെ ഗ്ലൗസുകള്‍ സിന്തറ്റിക് റബ്ബര്‍ നിര്‍മിതമാണ്. ഇത് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ പ്രാപ്തമായിരുന്നില്ല. ഇന്ത്യന്‍ നിര്‍മിത ഗ്ലൗസുകള്‍ പ്രകൃതിദത്ത റബ്ബര്‍ കൊണ്ട് നിര്‍മിക്കുന്നതിനാല്‍ ആവശ്യമേറി. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി കൊവിഡ് പ്രതിരോധ സാമഗ്രികളുടെ ഉത്പാദനത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്കിയ പ്രോത്സാഹനവും വ്യവസായ യൂണിറ്റുകള്‍ക്ക് സഹായകമായി.
ഈ കൊവിഡ് കാലത്ത് 100 ടണിന്റെ സര്‍ജിക്കല്‍ ഗ്ലൗസ് മാത്രം വിദേശത്തേക്ക് അയച്ചിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇത്തരം റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് കൊവിഡ് കാലത്ത് നല്കിയ പ്രോത്സാഹനം ആത്യന്തികമായി റബ്ബര്‍ വിപണിയിലാണ് പ്രതിഫലിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: