ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് എന്‍ഐഎയ്ക്ക് ഇ-മെയ്ല് സന്ദേശം ലഭിച്ച പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ റോയും മിലിറ്ററി ഇന്റലിജന്‍സും നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ സുരക്ഷ കര്‍ശനമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു. കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി വധിക്കപ്പെടുമെന്ന സന്ദേശം ഇമെയിലില്‍ എന്‍ഐഎയ്ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് ഇതിനെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തി വിശദാംശങ്ങള്‍ കാട്ടി എന്‍ എഎ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി. തുടര്‍ന്ന് വിശദമായ അന്വേഷണം റോയും മിലിട്ടറി ഇന്റലിജന്‍സും ഏറ്റെടുത്തു. ഈ അന്വേഷണത്തിനു ശേഷമാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ എജന്‍സികള്‍ നിര്‍ദേശിച്ചത്.
സിഎഎയും എന്‍ആര്‍സിയും നടപ്പാക്കുന്നതിനെതിരെ കലാപങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷയ്ക്കും എതിരെ വധഭീഷണി മുഴക്കുകയും ചെയ്ത അന്‍വര്‍, നിയാസ് എന്നീ രണ്ടുപേരെ കര്‍ണാടകയില്‍ നിന്നും ഈ വര്‍ഷം ആദ്യം അറസ്റ്റ് ചെയ്തിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാതന്ത്ര്യദിനത്തിന് മുന്‍പായി വധിക്കുമെന്ന് ഭീഷണി മുഴക്കിയ നോയിഡ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: