Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉദ്യോഗസ്ഥ നീരാളിപ്പിടുത്തത്തിലോ കേരളം?

അധികാരത്തിമിരം ബാധിച്ച ഉദ്യോഗസ്ഥര്‍ ജനാധിപത്യത്തെ കാല്‍ച്ചുവട്ടില്‍ ഞെരിച്ചമര്‍ത്തുമ്പോള്‍ പ്രതികരണശേഷിയില്ലാതെ പകച്ചു നില്‍ക്കുന്ന ഭരണകൂടം കേരളത്തിലല്ലാതെ വേറൊരിടത്തും കാണില്ല

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 4, 2020, 05:52 am IST
in Kerala

രാഷ്‌ട്രീയക്കാര്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രവേശനമില്ലത്രേ. ഇത് പറഞ്ഞത് ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസിലെ ശിപായിയല്ല, മറിച്ച് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായ സംസ്ഥാന ചീഫ് സെക്രട്ടറിയാണ്. ഇതാണ് കേരള സര്‍ക്കാരിന്റെ പുതിയ അധികാര വികേന്ദ്രീകരണ രീതി. പ്രസിഡന്റ് മുതല്‍ ഗ്രാമപഞ്ചായത്ത് അംഗത്തെ വരെ ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ രാഷ്‌ട്രീയം നോക്കി തെരഞ്ഞെടുക്കുന്ന ഈ രാജ്യത്ത്, ഒരു സംസ്ഥാന ഭരണചക്രത്തിന്റെ താക്കോല്‍ സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥന്‍ പ്രഖ്യാപിക്കുന്നു അദ്ദേഹത്തിന്റെ കര്‍മ്മസ്ഥലമായ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ രാഷ്‌ട്രീയക്കാര്‍ക്ക് പ്രവേശനമില്ലെന്ന്. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ഇത്രയും പരസ്യമായി ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുന്നെങ്കില്‍ അത് കേരളത്തില്‍ മാത്രമായിരിക്കും. അധികാരത്തിമിരം ബാധിച്ച ഉദ്യോഗസ്ഥര്‍ ജനാധിപത്യത്തെ കാല്‍ച്ചുവട്ടില്‍ ഞെരിച്ചമര്‍ത്തുമ്പോള്‍ പ്രതികരണശേഷിയില്ലാതെ പകച്ചു നില്‍ക്കുന്ന ഭരണകൂടം കേരളത്തിലല്ലാതെ വേറൊരിടത്തും കാണില്ല.  

രാഷ്‌ട്രീയക്കാര്‍ക്ക് സെക്രട്ടേറിയേറ്റില്‍ പ്രവേശനമില്ല എന്ന് പ്രഖ്യാപിച്ച സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പറയാന്‍ ഉദ്ദേശിച്ചതും, പറഞ്ഞപ്പോള്‍ വിട്ടുകളഞ്ഞതും ‘സിപിഎംകാരല്ലാത്ത രാഷ്‌ട്രീയക്കാര്‍ക്ക് സെക്രട്ടേറിയേറ്റില്‍ പ്രവേശനമില്ല’ എന്നാണോ എന്തോ? കാരണം തീപിടുത്തത്തെത്തുടര്‍ന്ന് സെക്രട്ടേറിയേറ്റില്‍ അന്വേഷിച്ചെത്തിയ സിപിഎം അനുബന്ധ സംഘടനകളില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് തല്ലുകൊള്ളാതിരുന്നത്. സെക്രട്ടേറിയേറ്റ് ഭരിക്കുന്നതുതന്നെ സിപിഎം സര്‍വീസ് സംഘടനയായ എന്‍.ജി.ഓ. യൂണിയനാണ്. ഈ യൂണിയനറിയാതെ ഒരു കീറക്കടലാസ് പോലും അവിടെ ചലിക്കില്ല. അതാണ് അവരുടെ സംഘടനാശക്തി. അങ്ങനെയുള്ള സാഹചര്യത്തില്‍ രാഷ്‌ട്രീയക്കാര്‍ക്ക് സെക്രട്ടേറിയേറ്റില്‍ പ്രവേശനമില്ല എന്ന് പറഞ്ഞത് സി.പി.എം ഒഴികെയുള്ളവര്‍ക്ക് മാത്രം ബാധകമാകാനേ സാധ്യതയുള്ളൂ.

ഭരണത്തിന്റെ സമസ്തമേഖലകളിലും സമ്പൂര്‍ണ്ണ പരാജയമായ ഈ സര്‍ക്കാരിന് ആകെ അറിയാവുന്ന ഒരേ ഒരു തത്വം ചാര്‍വ്വാക സംഹിതയിലെ ”ഋണം കൃത്വാ ഘൃതം പിബേത്” എന്ന് മാത്രമാണ്. എവിടുന്നായാലും വേണ്ടില്ല, കടം വാങ്ങുക, നെയ്യും കൂട്ടി മൃഷ്ടാന്നം വിഴുങ്ങുക. കടം വാങ്ങിയത് തിരിച്ചു കൊടുക്കേണ്ടേ എന്ന ചോദ്യം വന്നാല്‍ അത് അപ്പോഴല്ലേ, അപ്പോള്‍ നോക്കാം എന്ന സൈദ്ധാന്തിക വിശദീകരണവും. അത് തൊണ്ട തൊടാതെ വിഴുങ്ങാന്‍ കമ്യൂണിസമെന്ന ഇലാമപ്പഴം തിന്ന കുറേ സഖാക്കളും  ഉള്ളിടത്തോളം ഈ ഭരണം സുരക്ഷിതമാണ്. എതിര്‍ ശബ്ദമുയര്‍ന്നാല്‍ പകര്‍ച്ച വ്യാധി നിരോധന നിയമമനുസരിച്ചു കേസെടുക്കും. ഇതാണ് ലോകമെമ്പാടും കൊട്ടിഗ്‌ഘോഷിക്കുന്ന കേരള മോഡല്‍ ഭരണം.

സംസ്ഥാനത്തെ ഭരണയന്ത്രം ചലിപ്പിച്ച പ്രതിഭാധനരായ നിരവധി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഇരുന്ന കസേരയിലിരുന്നുകൊണ്ടാണ് സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പറയുന്നത് സെക്രട്ടേറിയേറ്റില്‍ രാഷ്‌ട്രീയക്കാര്‍ക്ക് പ്രവേശനമില്ലെന്ന്. ഈ പ്രസ്താവന കേള്‍ക്കുന്നവര്‍ക്ക് വിശ്വാസ് മേത്ത, കേരളത്തിന്റെ ചീഫ് സെക്രട്ടറിയാണോ അതോ സി.പി.എം. പാര്‍ട്ടി സെക്രട്ടറിയാണോ എന്ന് തോന്നിപ്പോകും. സെക്രട്ടേറിയേറ്റ് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസുവരെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന സമയത്ത് ചീഫ് സെക്രട്ടറിയുടെ, രാഷ്‌ട്രീയക്കാര്‍ക്ക് സെക്രട്ടേറിയേറ്റിലേക്ക് പ്രവേശനം നിരോധനം നടപടി എന്തൊക്കെയോ ഒളിക്കാനും, മറയ്‌ക്കാനും വേണ്ടിയാണെന്നതില്‍ സംശയമില്ല.

ജന്മിത്തത്തിനും, മാടമ്പിത്തത്തിനും എതിരെ എന്ന് നാഴികയ്‌ക്ക് നാല്‍പ്പതുവട്ടം പ്രസംഗിക്കുന്ന കമ്യുണിസ്റ്റ് പാര്‍ട്ടി ഭരിക്കുമ്പോള്‍തന്നെയാണ്് ഉദ്യോഗസ്ഥരില്‍ ജന്മി – മാടമ്പി മനോഭാവം കൂടുതലാവുന്നത് എന്നതാണ് ഇവിടെയുള്ള വിരോധാഭാസം. ആദ്യം അകത്തുകയറിയവരെ കടക്കൂ പുറത്തെന്ന് പറഞ്ഞു ആട്ടിയിറക്കുകയായിരുന്നെങ്കില്‍, ഇപ്പോള്‍ അകത്തുകടത്താതെ പുറത്തു നിര്‍ത്താന്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

എന്നും, എക്കാലവും അധികാരിവര്‍ഗ്ഗത്തിനെതിരെ പൊരുതാന്‍ ആഹ്വാനം ചെയ്യുന്ന മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികര്‍ ഭരണത്തിലുള്ളപ്പോഴാണ് അധികാരിവര്‍ഗ്ഗം കയറുപൊട്ടിച്ചു പൊതുജനത്തിനുമേല്‍ കുതിരകയറുന്നത്. അതിന് ഐ.എ.എസ് എന്നോ, ഐ.പി.എസ് എന്നോ എന്‍.ജി.ഒ യൂണിയനെന്നോ ഉള്ള പക്ഷഭേദമില്ല. ഒറ്റ നിബന്ധനയേയുള്ളൂ, പാര്‍ട്ടിയുടെ ആശ്രിതനായിരിക്കണം. ഈ അധികാരമദം പൊട്ടിയ വെള്ളാനകളായ  അധികാരിവര്‍ഗ്ഗത്തിന് കടിഞ്ഞാണിടാന്‍ മുഖ്യമന്ത്രി തയ്യാറാവണം. അല്ലെങ്കില്‍ പൊതുജനം അധികാരികള്‍ക്ക് കടിഞ്ഞാണിന് പകരം മൂക്ക് കയറിടുന്നത് കാണേണ്ടിവരും.

അഡ്വ.രതീഷ് ഗോപാലന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങി; രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

India

സിലിഗുരി ഇടനാഴിയുടെ സുരക്ഷ അപകടത്തിലാണ് , എല്ലാത്തിനും കാരണം മമതയുടെ പ്രീണന രാഷ്ടീയം : തുറന്നടിച്ച് അമിത് ഷാ

Varadyam

ചിത്രകലയിലെ പൂന്താനം

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

Thiruvananthapuram

കോണ്‍ഗ്രസിന്റെ സൗജന്യ ബസ് യാത്ര നാടകം പൊളിഞ്ഞു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേന്ദ്രവിഹിതം യഥാസമയം കൈമാറി; പ്ലാന്‍ ഫണ്ട് മുടങ്ങി: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വന്‍ പ്രതിസന്ധിയില്‍

ലോക്ഭവനില്‍ എത്തിയ ശുഭാംശു ശുക്ലയ്ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശ്രീപദ്മനാഭ സ്വാമിയുടെ വിഗ്രഹം ഉപഹാരമായി നല്‍കുന്നു

ബഹിരാകാശ ദൗത്യങ്ങള്‍ സമൂഹത്തെ സഹായിക്കുന്നതിന്: ശുഭാംശു ശുക്ല

കാവ്യയുമായുള്ള വിവാഹക്കാര്യം പറഞ്ഞപ്പോൾ അച്ഛന് ഇനിയും മതിയായില്ലേ എന്ന് മകൾ മീനാക്ഷി ചോദിച്ചു!

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗക്കേസ് : സൈബര്‍ അധിക്ഷേപ പരാതി നല്‍കി രണ്ട് അതിജീവിതമാര്‍

കേന്ദ്ര ജനക്ഷേമ പദ്ധതികളെല്ലാം പിണറായി അട്ടിമറിച്ചു: കുമ്മനം

ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്‌ക്കില്ലെന്ന് പറഞ്ഞു’;ജമാഅത് ഇസ്ലാമിയെ വിമർശിക്കുന്ന ഞാൻ എങ്ങനെ കോൺഗ്രസിൽ ?

റാന്നിയില്‍ സിപിഎമ്മിനെ വേട്ടയാടി നേതാവിനെതിരെ പീഡന പരാതി

ജനം ടിവിയും ജനം സൗഹൃദവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജനോത്സവം നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യുന്നു. ജി. അശോക് കുമാര്‍, കെ.ജി. സുരേഷ്, പ്രിയദര്‍ശന്‍, സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, ജയറാം, ജി. സുരേഷ് കുമാര്‍, എ. ജയകുമാര്‍, രാജീവ് അഞ്ചല്‍ തുടങ്ങിയവര്‍ സമീപം

കലാരൂപങ്ങളെ അന്യംനിന്ന് പോകാതെ കാത്തുസൂക്ഷിക്കണം: മോഹന്‍ലാല്‍

പി. ശ്രീകുമാര്‍ അഡീ. സോളിസിറ്റര്‍ ജനറല്‍

ഗള്‍ഫില്‍ കനത്ത ആക്രമണം; യുദ്ധത്തില്‍ ഇറാനൊപ്പം ഹൂതികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.