കണ്ണൂര്‍: കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഷോക്ക്വേവ് ലിത്തോട്രിപ്സി അഞ്ചിയോ പ്ലാസ്റ്റി നടത്തി. വടക്കേ മലബാറില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ആഞ്ചിയോ പ്ലാസ്റ്റി നടത്തുന്നതെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
ഹൃദയ ധമനികളില്‍ കാത്സ്യം അടിഞ്ഞു കൂടുന്നത് കാരണം അതിസങ്കീര്‍ണ്ണമായ ബ്ലോക്ക് ഉള്ള രോഗിയെ ഇന്‍ട്രാ വാസ്കുലാര്‍ ഷോക്ക് വേവ് ആഞ്ചിയോ പ്ളാസ്റ്റിയിലൂടെയാണ് സുഖപ്പെടുത്തിയത്.ഹൃദയാഘാതം കാരണം ഹൃദയത്തിന്റെ പമ്പിങ്ങ് കുറയുകയും കിഡ്നി ഫെയിലിയര്‍ വരികയും ചെയ്ത രോഗിക്കായിരുന്നു ചികിത്സ. സാധാരണ ഇത്തരം സങ്കീര്‍ണ്ണമായ ബ്ലോക്കുകള്‍ക്ക് ബൈപ്പാസ് സര്‍ജറിയാണ് നടത്താറ്. എന്നാല്‍ സര്‍ജറി ചെയ്യാന്‍ പ്രയാസമുള്ള രോഗികള്‍ക്ക് ഇത്തരം നൂതന ചികിത്സാ രീതികള്‍ വഴി ബ്ലോക്കുകള്‍ മാറ്റുമെന്ന് ആസ്റ്റര്‍ മിംസ് കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആസ്റ്റര്‍ മിംസില്‍ ഷോക്ക്വേവ് ലിത്തോട്രിപ്സി അഞ്ചിയോ പ്ലാസ്റ്റി സംവിധാനം നടപ്പാക്കിയതിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.സ്വകാര്യ ആശുപത്രികളെ കൂടി സഹകരിപ്പിച്ചാണ് കേരളത്തിലെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് അവര്‍ പറഞ്ഞു. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രം വിചാരിച്ചാല്‍ പ്രതിരോധമുണ്ടാക്കാന്‍ സാധിക്കില്ല. രോഗികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളെ കൂടി ഇത്തരം പ്രവര്‍ത്തനങ്ങളോട് സഹകരിപ്പിക്കുന്നുണ്ട്. പല സ്ഥാപനങ്ങളും സര്‍ക്കാരിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ പ്ലാസിഡ് സെബാസ്റ്റിന്, സി ഇ ഒ ഫര്ഹാന് യാസിന്, ഡോ സൂരജ്, ഡോ എം കെ അനില്‍കുമാര്‍, ഡോസി വി ഉമേശന്, ഡോ എ വിനു എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: