കണ്ണൂര്‍: ജില്ലയില്‍ 74 പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 63 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും ആറു പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3883 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 140 പേരടക്കം 2927 പേര് ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 26 പേര് ഉള്‍പ്പെടെ 38 പേര് മരണപ്പെട്ടു. ബാക്കി 918 പേര് ആശുപത്രികളില്‍ ചികില്‍സയിലാണ്.
സമ്പര്‍ക്കത്തിലൂടെ 63 പേര്‍ക്കാണ് ചപ്പാരപ്പടവ് 32കാരി, ചെമ്പിലോട് 28കാരന്, ചിറക്കല്‍ 29കാരന്, 56കാരന്, 62കാരന്, 46കാരന്, 42കാരി, ചിറ്റാരിപ്പറമ്പ് 33കാരന്, ഏഴോം 68കാരന്, ഇരിക്കൂര്‍ 34കാരന്, കതിരൂര്‍ 35കാരന്, കണ്ണൂര്‍ തോട്ടട 24കാരന്, 23കാരി, 52കാരി, 56കാരന്, 33കാരന്, കണ്ണൂര്‍ പള്ളിപ്രം 40കാരന്, കണ്ണൂര്‍ വെത്തിലപ്പള്ളി 52കാരന്, 49കാരന്, 22കാരന്, 65കാരന്, 21കാരന്, 52കാരി, 53കാരി, കണ്ണൂര്‍ ആയിക്കര 65കാരി, 74കാരി, 70കാരന്, കണ്ണൂര്‍ എളയാവൂര് 44കാരന്, കണ്ണൂര്‍ കൊറ്റാളി 28കാരന്, 59കാരന്, കണ്ണൂര്‍ കുഞ്ഞിപ്പള്ളി 40കാരന്, കണ്ണൂര്‍ മരക്കാര്‍ കണ്ടി 62കാരന്, കണ്ണൂര്‍ മൈതാനപ്പള്ളി 50കാരന്, കണ്ണൂര്‍ നീര്ച്ചാല് 56കാരന്, 26കാരന്, 13കാരന്, 58കാരി, കണ്ണൂര്‍ തയ്യില്‍ 54കാരന്, 58കാരി, കണ്ണൂര്‍ വാരം 15കാരന്, 45കാരി, കണ്ണൂര്‍ ആദികടലായി 46കാരന്, കണ്ണൂര്‍ അറക്കല്‍ 22കാരന്, കോട്ടയം മലബാര്‍ 37കാരന്, 38കാരന്, മട്ടന്നൂര്‍ 39കാരന്, 27കാരന്, 50കാരന്, മയ്യില്‍ 57കാരന്, പാപ്പിനിശ്ശേരി 23കാരന്, പരിയാരം 36കാരന്, 45കാരന്, പാട്യം 27കാരന്, 65കാരി, പയ്യന്നൂര്‍ 62കാരന്, 39കാരന്, 39കാരി, തളിപ്പറമ്പ 32കാരി, തലശ്ശേരി ചാലില്‍ 26കാരി, 33കാരന്, തലശ്ശേരി കോമത്ത് പാറ 58കാരന്, തലശ്ശേരി മട്ടാമ്പ്രം 63കാരന്, വളപട്ടണം 63കാരന് എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
ആരോഗ്യപ്രവര്‍ത്തകരായ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ 55കാരന്, ലാബ് ടെക്നീഷ്യന് ട്രെയിനി 23കാരി, ഹൗസ് സര്ജന് 25കാരന്, ട്രോളി സ്റ്റാഫ് 26കാരി എന്നിവര്‍ക്കാണ് രോഗബാധയുണ്ടായത്. വിദേശം നിന്നുമെത്തിയ ആറളം സ്വദേശിയായ 51കാരന് , ഇതര സംസ്ഥാനത്തു നിന്നുമെത്തിയ തലശ്ശേരി സ്വദേശി 30കാരന്, 21കാരന്, 29കാരന് , ചെമ്പിലോട് 33കാരന്, പായത്തെ 20കാരി , ഉളിക്കലിലെ 48കാരി എന്നിവര്‍ക്കുമാണ് രോഗബാധയുണ്ടായത്.
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11810 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 194 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 161 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 36 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 44 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 22 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ രണ്ട് പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 449 പേരും വീടുകളില്‍ 10902 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 69705 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 69602 എണ്ണത്തിന്റെ ഫലം വന്നു. 103 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. കൊവിഡ്: ജില്ലയില്‍ 140 പേര് കൂടി ജില്ലയിൽ രോഗ മുക്തി നേടി. കോവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന് കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 140 പേര് കൂടി ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 2927 ആയി. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 27 പേരും സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ നിന്ന് 25 പേരും സ്പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് 21 പേരുമാണ് രോഗമുക്തി നേടിയത്. പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് 19 പേരും എം ഐ ടി ഡി സി ടി സിയില്‍ നിന്ന് 13 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് 10 പേരും രോഗമുക്തി നേടി. ആയുര്‍വേദ സി എഫ് എല്‍ ടി സിയില്‍ ചികിത്സയിലായിരുന്ന എട്ട് പേര്‍ക്കും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ച് പേര്‍ക്കും കണ്ണൂര്‍ മിംസില്‍ ചികിത്സയിലായിരുന്ന നാല് പേര്‍ക്കും രോഗം ഭേദമായി. കോഴിക്കോട് മിംസ്, നെട്ടൂര്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര് വീതവും തിരുവനന്തപുരം കിംസ്, ആസ്റ്റര്‍ മിംസ് കോഴിക്കോട്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും ഒരാള്‍ വീതവും രോഗമുക്തി നേടി വീടുകളുലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: