മാഡ്രിഡ്: ബാഴ്സലോണ വിടാനുള്ള തീരുമാനത്തില്‍ നിന്ന് ലയണല്‍ മെസി പിന്‍വാങ്ങുന്നു. 2021 വരെ മെസി ബാഴയില് തുടരുമെന്ന് മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജി മെസി സൂചിപ്പിച്ചു. ജോര്‍ജി മെസിയും ബാഴ്സലോണ പ്രസിഡന്റ് ബര്‍തോമ്യു തമ്മില്‍ ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് പ്രശ്നം പരിഹരിച്ചത്.
മെസി ബാഴ്സയുടെ പ്രധാനപ്പെട്ട താരമാണെന്നും പുതിയ പരിശീലകന് റൊണാള്‍ഡ് കൂമാന്റെ നേതൃത്വത്തില്‍ ടീമിനെ ഉടച്ചുവാര്‍ക്കാനുള്ള ശ്രമം നടന്നുവരുകയാണെന്നും ബര്‍തോമ്യു ചര്‍ച്ചയില്‍ പറഞ്ഞതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലന് ഡി ഓര് പുരസ്കാരം ആറു തവണ നേടിയ താരമാണ് മെസി. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിച്ചിനോട് ബാഴ്സ രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് നാണം കെട്ടതില്‍ നിരാശനായാണ് മെസി ബാഴ്സ വിടാന്‍ തീരുമാനിച്ചത്.
ബാഴ്സയുമായുളള കരാറില്‍ ഫ്രീ ട്രാന്‍സ്ഫറിന് വ്യവസ്ഥയുണ്ടെന്നാണ് മെസിയും അഭിഭാഷകനും വാദിച്ചത്. എന്നാല്‍ ഇങ്ങിനെ വ്യവസ്ഥയില്ലെന്നും മെസിയെ മറ്റൊരു ക്ലബ്ബിന് വിട്ടുനല്‍കാന്‍ എഴുനൂറ് മില്യന്‍ യൂറോസ് നല്‍കണമെന്നും ബാഴ്സലോണ ആവശ്യപ്പെട്ടു. ബാഴ്സയുമായുളള മെസിയുടെ കരാര്‍ അടുത്തവര്‍ഷമാണ് അവസാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: