തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിക്കൊല്ലാന്‍ സിപിമ്മുകാരുടെ തന്നെ ശ്രമം. വെട്ടുകൊള്ളുമെന്ന് ഉറപ്പായപ്പോള്‍ ഓടിയ സെക്രട്ടറിയെ രക്ഷിച്ചത് നാട്ടുകാര്‍. സിപിഎം കുളത്തൂര്‍ ഗുരുനഗര് ബ്രാഞ്ച് സെക്രട്ടറിയെ ആണ് സിപിഎം പ്രവര്‍ത്തകര്‍ തന്നെ വാളുമായി ഓടിച്ചത്. ആറ്റിപ്ര കുളത്തൂര്‍ ഗുരുനഗര് സ്വദേശിയായ അനില്‍കുമാറിനാണ് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ ആക്രമണം നേരിടേണ്ടി വന്നത്. അനില്‍കുമാറിന് ഇവരില്‍ നിന്ന് മര്‍ദ്ദനവും ഏറ്റിട്ടുണ്ട്. സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയിലായി.
വാളുമായി ഓടിച്ച അക്രമി സംഘം അനില്‍കുമാറിനെ മര്‍ദിക്കുന്നത് കണ്ട നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. നാട്ടുകാര്‍ പ്രതിരോധിച്ചതോടെ അക്രമികള്‍ ഓടി രക്ഷപെട്ടു. ഇതിനിടെ നാട്ടുകാര്‍ തന്നെ ഒരാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സിപിഎം പ്രവര്‍ത്തകനായ അഗ്നി രാജേന്ദ്രന്, പുല്ലുകാട് സ്വദേശി അരുണ്‍ എന്നിവര്‍ക്കെതിരെ തുമ്പ പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. അഗ്നി രാജേന്ദ്രന് തുമ്പ സ്റ്റേഷന് പരിധിയിലെ വിവിധ ആക്രമണ കേസുകളില്‍ പ്രതിയാണ്. സിപിഎമ്മിനുള്ളിലെ പ്രാദേശിക പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നലെന്നാണ് സൂചന. പ്രതികളില്‍ ചിലര്‍ മണല്‍ കടത്തുമായി ബന്ധമുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: