കാസര്‍കോട്: കേരളത്തില്‍ ജാതിയതയ്ക്കും ജന്മിത്വത്തിനും അന്ത്യം കുറിക്കാനുള്ള പോരാട്ടത്തിന് തുടക്കം കുറിച്ച നവോത്ഥാന നായകനായ ശ്രീ നാരായണ ഗുരുദേവനെ അപമാനിക്കുകയെന്ന ഒരറ്റ ലക്ഷ്യം മാത്രമാണ് കമ്യുണിസ്റ്റ് പാര്‍ട്ടിക്കുള്ളതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ: കെ. ശ്രീകാന്ത് അരോപിച്ചു. ഒബിസി മോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ചതയദിനത്തില്‍ ഗുരുവന്ദനം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണ്ട് കാലങ്ങളില്‍ ജന്മിത്വവാദികളായിരുന്നു നാരായണ ഗുരുദേവന്റെ ആശയങ്ങളെ ഭയപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയാണ് ഗുരുവിനെയും ആശയങ്ങളെയും ഭയക്കുന്നത് കേരളത്തില്‍ ക്ഷേത്രപ്രവേശനത്തിനും, സമാന്തര ആരാധന സ്വാതന്ത്ര്യത്തിനും വേണ്ടി വിപ്ലവം സൃഷ്ടിച്ച ഗുരുദേവന്റ വിപ്ലവത്തെ മോഷ്ടിച്ച് അത് തങ്ങളാണ് ചെയ്തത് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തെ വിജയിപ്പിക്കണമെങ്കില്‍ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പ്രചരിക്കാന്‍ പാടില്ലെന്ന നിലപാട് സിപിഎം സ്വികരിക്കുന്നത്.
ശ്രീ നാരായണ ഗുരുവും അയ്യങ്കാളിയും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ നവോത്ഥാന പോരാട്ടത്തിനു ശേഷം നിരവധി പേര് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാര്‍ ഉണ്ടായിട്ടും കേരളത്തില്‍ ഒരു താന്ത്രിക പഠനകേന്ദ്രമോ മറ്റോ നിര്‍മ്മിക്കുന്നതിന് വേണ്ടി കമ്യുണിസ്റ്റ സര്‍ക്കാര്‍ തയ്യറായിട്ടില്ല. ഇന്ന് ഏക വേദപഠനകേന്ദ്രം രാഷ്ട്രിയ സ്വയസേവക സംഘം ആലുവയില്‍ നടത്തുന്ന താന്ത്രികസദനമാണ്, അവര്‍ണ്ണ വിഭാഗത്തില്‍ ജനിച്ച ഒരു വ്യക്തി താന്ത്രിക പഠനം നടത്തിയപ്പോള്‍ അദ്ദേഹത്തിന് പൂജകര്‍മ്മങ്ങള്‍ ചെയ്യാന്‍ സുപ്രീം കോടതി വരെ പോകണ്ട അവസ്ഥ വന്നത് കേരളം കമ്യൂണിസ്റ്റ് ഭരിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് കൊലപാതകം നടന്നപ്പോള്‍ അതിനെതിരെ പ്രതിഷേധിക്കാന്‍ കരിദിനമായി ആചരിക്കാന്‍ തിരഞ്ഞടുത്ത ദിവസം ചതയ ദിനമാണെന്നത് കേരള സമൂഹത്തോടുള്ള വെല്ലു വിളിയായിട്ടാണ് കാണാന്‍ സാധിക്കുന്നതെന്നും ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് പറഞ്ഞു. ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.പ്രേംരാജ് അധ്യക്ഷത വഹിച്ചു. ഒബിസി മോര്‍ച്ച സംസ്ഥാന ട്രഷറര്‍ അഡ്വ നവീന്‍രാജ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ സദാനന്ദ റൈ, എന്‍ടിയു സംസ്ഥാന സംഘടന സെക്രട്ടറി അശോകന് മാസ്റ്റര്‍, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി വിവേകാനന്ദ പാലാര്‍, ജില്ലാ ട്രെഷറര്‍ മോഹനന് കോട്ടപ്പാറ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പുഷ്പ്പരാജ് ഐല സ്വാഗതവും ജില്ലാ സെക്രട്ടറി മനോജ് കാസര്‍കോട് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: