ഇടുക്കി: ജില്ലയില്‍ 12 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് 12 പേര്‍ക്കും കൊറോണ രോഗ ബാധ ഉണ്ടായത്. ഇന്നലെ വരെ ആകെ 1758 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ മരിച്ചപ്പോള്‍ 279 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. അതേ സമയം ഇന്നലെ മാത്രം 42 പേര്‍ക്ക് ജില്ലയില്‍ രോഗമുക്തിയുണ്ട്. ഇന്നലെ കട്ടപ്പന സ്വദേശി കോട്ടയത്ത് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇതര ജില്ലകളെ വെച്ച് ഇടുക്കിയില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നത് വലിയ ആശ്വാസമാണ്. അതേ സമയം പൊതുയിടങ്ങളില്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാകാത്തത് തിരിച്ചടിയാകുന്നുണ്ട്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍:
1. കാഞ്ചിയാര്‍ നരിയംപാറ സ്വദേശിനി(38), 2. കാഞ്ചിയാര്‍ നരിയംപാറ സ്വദേശി(43), 3, 4. കരിമണ്ണൂര്‍ സ്വദേശികള്‍(24, 70), 5, 6. കട്ടപ്പന സ്വദേശികള്‍(30, 10), 7, 8. കട്ടപ്പന കൊച്ചുതോവാള സ്വദേശികളായ ദമ്പതികള്‍(54, 60), 9. തൊടുപുഴ സ്വദേശിനി(11), 10. തൊടുപുഴ സ്വദേശി(41), 11. ഉടുമ്പന്നൂര്‍ സ്വദേശി(40), 12. പീരുമേട് സ്വദേശിനി (54)
രോഗമുക്തി നേടിയവര്‍: പഞ്ചായത്ത്/ മുനിസിപ്പാലിറ്റി, എണ്ണം എന്നിവ ക്രമത്തില്‍:-
അടിമാലി- 1, ചക്കുപള്ളം- 2, കാഞ്ചിയാര്‍- 1, കരുണാപുരം- 3, കട്ടപ്പന- 1, കൊക്കയാര്‍- 1, കൊന്നത്തടി- 1, കുമാരമംഗലം- 1, കുമളി- 1, മണക്കാട്- 1, മൂന്നാര്‍- 1, പാമ്പാടുംപാറ- 1, രാജകുമാരി- 5, സേനാപതി- 6, തൊടുപുഴ- 1, ടുമ്പന്‍ചോല- 12, വണ്ടിപ്പെരിയാര്‍- 1, വട്ടവട- 2.
തൊടുപുഴ: കരിമണ്ണൂര്‍ പഞ്ചായത്തില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗം ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയ്‌ക്ക് കാരണമാകുന്നു. ടൗണിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് രോഗബാധയുടെ തുടക്കം.
ഒരാഴ്ചയ്‌ക്കുള്ളില്‍ അഞ്ച് പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. ടൗണിലെ സ്വകാര്യ ലോഡ്ജില്‍ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് ടൗണിലെ ഹോട്ടല്‍ ഉടമയ്‌ക്കും ജീവനക്കാരനും ഹോട്ടലിന് സമീപത്ത് താമസിക്കുന്നയാള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ ടൗണിലെ മറ്റൊരു വ്യാപാരിക്കുകൂടി രോഗം ബാധിച്ചതായി അറിയുന്നു. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നിലവില്‍ 200-ഓളം പേരാണ് രോഗബാധിതരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇന്നലെ രോഗം ബാധിച്ചയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ മാത്രം നിരവധി പേര്‍ വരും. രോഗബാധിതരുമായും ഇവരുടെ വ്യാപാരസ്ഥാപനങ്ങളുമായും സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണണം.
രണ്ട് വാര്‍ഡുകള്‍ കൂടി സോണില്‍
കരിമണ്ണൂര്‍: പഞ്ചായത്തില്‍ സമ്പര്‍ക്കം മൂലം കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ കൂടി പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി ജില്ലാ കളക്ടര്‍ ഉത്തരവായി. അഞ്ചും ഏഴും വാര്‍ഡുകളാണ് ഇന്നലെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്. ആറ്, 11 വാര്‍ഡുകള്‍ ഞായറാഴ്ച കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിരുന്നു. കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങുന്നത് കര്‍ശനമായി നിരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: