തൊടുപുഴ: തൊടുപുഴയില്‍ വന്‍ ലഹരിമരുന്ന് വേട്ട. കാറില്‍ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവും ആറ് കുപ്പി ഹാഷിഷ് ഓയിലും (50 ഗ്രാം) എക്സൈസ് അധികൃതര്‍ വാഹന പരിശോധനയ്‌ക്കിടെ പിടികൂടി. കാറിലുണ്ടായിരുന്ന കരിമണ്ണൂര്‍ സ്വദേശി ഹാരിസ് മുഹമ്മദി(25)നെ കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് കേസ് പിടികൂടിയത്.
വെങ്ങല്ലൂര്‍-കോലാനി ബൈപ്പാസില്‍ പരിശോധന സംഘത്തെ കണ്ട വാഹനം അല്‍പ്പം മാറി നിര്‍ത്തുകായായിരുന്നു. പിന്നാലെ ക്സൈസ് സംഘത്തെ വെട്ടിച്ച് കാര്‍ പിന്നീട് നിര്‍ത്താതെ പോയി.
പിന്‍തുടര്‍നെത്തിയ എക്സൈസ് വെങ്ങല്ലൂര്‍ സിഗ്‌നലിന് സമീപത്തുവെച്ച് ജീപ്പ് വട്ടമിട്ട് സാഹസികമായി കാര്‍ തടഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ ഡിക്കിയില്‍ ചാക്കില്‍കെട്ടി ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. വാഹനവും കസ്റ്റഡിയിലെടുത്തു. ഇയാള്‍ വാഹനത്തില്‍ കയറിയ ശേഷം ആളുകളോട് കയര്‍ത്തു. വിവരമറിഞ്ഞ് കൊറോണമാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ നിരവധി പേരാണ് ഇവിടേക്ക് എത്തിയത്. ഇത് ഗതാഗത തടസത്തിനും കാരണമായി. തുടര്‍ന്ന് പോലീസെത്തിയാണ് കാഴ്ചക്കാരെ സ്ഥലത്ത് നിന്ന് നീക്കിയത്. എങ്കിലും ഇവര്‍ സ്ഥലത്ത് നിന്ന് പോകാന്‍ തയ്യാറായിട്ടില്ല.
തൊടുപുഴ സ്വദേശിക്ക് കൈമാറാനെത്തിച്ചതാണ് കഞ്ചാവെന്നാണ് വിവരം. കേരളത്തിന് പുറത്ത് നിന്ന് എത്തിച്ചതാണ് ഇതെന്ന് എക്സൈസ് പറഞ്ഞു. അതിനിടെ നടപടി തടസപ്പെടുത്താനെത്തിയ മാര്‍ട്ടിന്‍ എന്നയാളെ എക്സൈസ് കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറി. അടുത്തകാലത്ത് ജില്ലയില്‍ പിടികൂടുന്ന ഏറ്റവും വലിയ കഞ്ചാവ് കേസാണിത്. സംഭവത്തില്‍ കുടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായാമ് വിവരം. വിശദമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.പി. സുദീപ് കുമാര്‍ പറഞ്ഞു. ഉദ്ദേശം 20 ലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: