കണ്ണൂര്‍: കേരളത്തില്‍ സിപിഎം എന്ന പ്രസ്ഥാനത്തിന്റെ ഉദകക്രിയ പിണറായി വിജയന്റെ കൈകൊണ്ടായിരിക്കുമെന്ന് ബിജെപി സംസ്ഥാ സെക്രട്ടറി കെ. രഞ്ജിത്ത്. പുതുതലമുറ സിപിഎമ്മിനെ വലിച്ചെറിഞ്ഞ് കഴിഞ്ഞിരിക്കുന്നു. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പോടെ സിപിഎം നാമാവശേഷമാകുമെന്നും രഞ്ജിത്ത് പറഞ്ഞു. ജില്ലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപിഎം നീക്കത്തിനെതിരെ ബിജെപി കണ്ണൂര്‍ മണ്ഡലം കമ്മറ്റി പഴയ ബസ് സ്റ്റാന്റില്‍ നടത്തിയ ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണ്ണക്കടത്തില്‍ സ്വപ്നാ സുരേഷിന്റെ പിന്നില്‍ ചാലക ശക്തിയായി പ്രവര്‍ത്തിച്ചത് സിപിഎം നേതാക്കളാണ്. രാഷ്ട്ര വിരുദ്ധ ശക്തികള്‍ക്ക് പണമെത്തിക്കാനുള്ള ചാലകശക്തിയായി സിപിഎം മാറിയിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ നൂറുകണക്കിനാളുകളെയാണ് സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത്. 1967 ല്‍ വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്. അതേ അക്രമ രാഷ്ട്രീയം ഇപ്പോഴും മാര്‍ക്സിസ്റ്റുകാര്‍ തുടരുന്നു. തിരിവനന്തപുരത്തെ ഇരട്ടക്കൊലപാതകത്തെകുറിച്ച് പ്രചാരണം നടത്തുന്ന സിപിഎം അതേ കൊലപാതക രാഷ്ട്രീയം ആവര്‍ത്തിക്കാനുള്ള നീക്കമാണ് നടത്തുന്നത്. രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തി, അക്രമിച്ച് കീഴടക്കാമെന്ന വ്യാമോഹം സിപിഎം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് രതീശന് കളത്തില്‍ അധ്യക്ഷത വഹിച്ചു. അര്‍ച്ചന വണ്ടിച്ചാല്‍, പി.സെലീന, കെ. സുശീല്‍, കെ. രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ. ശശീന്ദ്രന് സ്വാഗതവും രഞ്ജിത്ത നാവത്ത് നന്ദിയും പറഞ്ഞു.
മാങ്ങാട്: സ്വര്ണ്ണക്കള്ളക്കടത്തുകേസില്പ്പെട്ട് ഉഴലുന്ന പിണറായി സര്‍ക്കാറിനെ രക്ഷിക്കാന്‍ സിപിഎം കേരളത്തില്‍ വ്യാപക കലാപത്തിനു ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി. അബ്ദുളളക്കുട്ടി. കേരളത്തില്‍ വ്യാപകമായി പ്രത്യേകിച്ച് തലശ്ശേരി മേഖലയില്‍ സംഘ പരിവാര്‍ നേതാക്കളെ അപായപ്പെടുത്താന്‍ സിപിഎം ശ്രമിക്കുകയാണ്. സംഘപരിവാര്‍ നേതാക്കളുടെ വീടുകളില്‍ അപായ സൂചന പതിച്ച് അപായപ്പെടുത്താനുള സിപിഎം നേതൃത്വത്തിന്റെ നീക്കത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപി കല്യാശ്ശേരി മണ്ഡലം കമ്മിറ്റി മാങ്ങാട്ട് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് വി.വി മനോജ് അധ്യക്ഷത വഹിച്ചു. പ്രഭാകരന് കടന്നപ്പള്ളി. വിജയന് മാങ്ങാട്, മധു മാട്ടൂല്‍, പ്രശാന്തന് ചുള്ളേരി, ധനേഷ് മൊത്തങ്ങ, മോഹനന് കുഞ്ഞിമംഗലം, പ്രകാശന് കല്യാശ്ശേരി, രതിഷ് കല്യാശ്ശേരി, ബിജു പള്ളത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
ഇരിട്ടി: ബിജെപി പേരാവൂര്‍ മണ്ഡലം കമ്മിറ്റി ഇരിട്ടിയില്‍ നടത്തിയ ധര്‍ണ്ണ ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ആര്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി കൂട്ട ജയപ്രകാശ്, മഹിളാ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ആര്. ഉഷ, മണ്ഡലം പ്രസിഡന്റ് അനിത മണ്ണോറ, എസ് ടി മോര്‍ച്ച ജില്ലാ സിക്രട്ടറി രാജു മുരിങ്ങോടി, ബാബു സി. കീഴൂര്‍കുന്ന്, പി.പി. ഷാജി എന്നിവര്‍ പ്രസംഗിച്ചു. സത്യന് കൊമ്മേരി സ്വാഗതവും എന്‍.വി. ഗിരീഷ് നന്ദിയും പറഞ്ഞു.
കൂടാളി: ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ ധര്‍ണ്ണാ സമരം കൂടാളിയില് ബിജെപി ജില്ലാ വൈസ് പ്രസഡണ്ട് മോഹനന് മാനന്തേരി ഉദ്ഘാടനം ചെയതു. മണ്ഡലം പ്രസിഡന്റ് രാജന് പുതുക്കുടി അധ്യക്ഷതവഹിച്ചു. കെ. നാരായണന്, പി.വി. ദേവദാസ്, സുനില്‍ പെരിഞ്ചേരി, രാജീവന് കൂടാളി, ചെന്താമരാക്ഷന്, രൂപേഷ് എന്നിവര്‍ നേതൃത്വം നല്കി.
പിലാത്തറ: ബി.ജെ.പി. പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടത്തിയ ധര്‍ണ്ണ സംസ്ഥാന സമിതി അംഗം എ.പി. ഗംഗാധരന് ഉദ്ഘാടനം ചെയ്തു. തമ്പാന് തവിടിശ്ശേരി, എം.പി. രവീന്ദ്രന്, വിജിദാക്ഷകുമാര് തുടങ്ങിയവര്‍ സംസാരിച്ചു. രൂപേഷ് തൈവളപ്പില്‍ അധ്യക്ഷത വഹിച്ചു
മമ്പറം: ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം കമ്മറ്റി മമ്പറത്ത് നടത്തിയ പ്രതിഷേധ ധര്‍ണ്ണ ജില്ലാ വൈസ് പ്രസിഡണ്ട് വിജയന് വട്ടിപ്രം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി.ഹരീഷ് ബാബു അധ്യക്ഷത വഹിച്ചു. ആര്.കെ.ഗിരിധരന്, എ.ജിനചന്ദ്രന്, എ.അനില്‍കുമാര്‍, പി.സുധീര്‍ ബാബു, കെ.കെ.സുധീര്‍, കെ.ഷാജി എന്നിവര്‍ സംസാരിച്ചു.
ശ്രീകണ്ഠപുരം: ബിജെപി ഇരിക്കൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചെങ്ങളായില്‍ നടന്ന ധര്‍ണ്ണ മണ്ഡലം പ്രസിഡണ്ട് അജികുമാര്‍ കരിയില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.വി. രമേശന് അധ്യക്ഷതവഹിച്ചു. ബിജു കൊയ്യം, നിശാന്ത് കുട്ടാവ് എന്നിവര്‍ സംസാരിച്ചു. മണികണ്ഠന് സ്വാഗതവും എം.വി. ജഗദ്കുമാര് നന്ദിയും പറഞ്ഞു.
തലശ്ശേരി: ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റി നടത്തിയ ധര്‍ണ്ണ സംസ്ഥാന വൈസ് പ്രസിഡണ്ട് സി.സദാനന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ. ലിജേഷ് അധ്യക്ഷത വഹിച്ചു. മഹിളാ മോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് സ്മിതാ ജയമോഹന്, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എന്‍. മോഹനന്, ടി.യു. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
തളിപ്പറമ്പ്: ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മറ്റി നടത്തിയ ധര്‍ണ്ണ സംസ്ഥാന സമിതി അംഗം എ.പി. ഗംഗാധരന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി. സുദര്ശനന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.കെ. വിശ്വനാഥന്, സംസ്ഥാന കൗണ്‍സില്‍ അംഗം എ.പി. നാരായണന്, പ്രേമന് പന്നിയൂര്‍, പി. വിജയന് എന്നിവര്‍ സംസാരിച്ചു.
പാനൂര്‍: ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹക് വി.ശശിധരന്, ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് ലിജേഷ് തുടങ്ങി ആറോളം പേരുടെ വീടുകളില്‍ അപായ ചിഹ്നം പതിച്ച് ജില്ലയെ വീണ്ടും സംഘര്‍ഷഭൂമിയാക്കാനാണ് സിപിഎം ശ്രമമെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് എന്‍.ഹരിദാസ് ആരോപിച്ചു. പാനൂരില്‍ ബിജെപി കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കതിരൂര്‍ മനോജിന്റെ ബലിദാന ദിനത്തിലാണ് നേതാക്കളെ അടക്കം അപായപ്പെടുത്തുമെന്നുകാട്ടി സ്റ്റിക്കര്‍ പതിച്ചത്. ഇത് ജില്ലാകമ്മറ്റി ആസൂത്രിതമായി നടത്തിയതാണ്. പാര്‍ട്ടിയിലെ ഗ്രൂപ്പിസവും, സ്വര്‍ണ്ണകള്ളകടത്ത് പ്രശ്നങ്ങളും വഴിതിരിച്ചുവിടാനുള്ള നീക്കമാണിതെന്നും, പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും എന്‍.ഹരിദാസ് തുടര്‍ന്ന് പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് അഡ്വ. ഷിജിലാല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം പി.സത്യപ്രകാശ്,ജില്ലാസെക്രട്ടറി വി.പി.സുരേന്ദ്രന്, ഒ.ബി.സി മോര്‍ച്ച ജില്ലാപ്രസിഡണ്ട് കെ.പി.സജ്ഞീവ് കുമാര്‍, രാജേഷ് കൊച്ചിയങ്ങാടി, വി.പി.ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. പാനൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും നടന്നു. സി.പി.രാജീവന്, എം.രത്നാകരന്, ഇ.പി.ബിജു, കെ.പി.മജ്ഞുഷ, കെ.കാര്‍ത്തിക, ശോഭ വിളക്കോട്ടൂര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: