ജറുസലേം: അമേരിക്കയുടെ മധ്യസ്ഥതയില്‍ നയതന്ത്രക്കരാറുകള്‍ ഒപ്പിട്ടെങ്കിലും അറബ് രാജ്യങ്ങളെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ ഇസ്രയേല്‍. ഇസ്രായേലിന്റെയും അമേരിക്കയുടെയും ഉന്നതതല പ്രതിനിധി സംഘവുമായ യുഎഇയിലേക്ക് പറന്ന വിമാനത്തെ ഇസ്രയേല്‍ ഭരണകൂടവും പ്രസിഡന്റും കൃത്യമായി നിരീക്ഷിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ടുള്ള പ്രതിരോധ സംവിധാനങ്ങള്‍ വിമാനത്തില്‍ ഇസ്രയേല്‍ ഒരുക്കിയിരുന്നു. റോക്കറ്റ് ആക്രമണം ചെറുക്കാന്‍ സാധിക്കുന്ന സംവിധാനവും കിര്യാത് ഗട്ട് എന്ന പേരിട്ടിരുന്ന എല്‍വൈ 971 വിമാനത്തില്‍ ഒരുക്കിയിരുന്നു. കിര്യാത് ഗട്ട് എന്ന പേരിലൂടെ വ്യക്തമായ സന്ദേശമാണ് അറബ് രാജ്യങ്ങള്‍ക്ക് ഇസ്രയേല്‍ നല്‍കിയത്. പലസ്തീന് പിടിച്ചെടുത്ത ഗ്രാമങ്ങളായിരുന്ന ഇറാഖ് അല്‍ മന്‍ഷിയ്യ, അല്‍ ഫലൂജ എന്നിവിടങ്ങളില്‍ നിന്ന് വിഘടനവാദികളെ തുരത്തിയ ശേഷം ഇസ്രായേല്‍ രൂപകല്‍പ്പന ചെയ്ത ജൂത കേന്ദ്രമാണ് കിര്യാത് ഗട്ട് എന്ന പേരില്‍ അറിയപ്പെടുന്നത്.
ഇസ്രയേലും യുഎഇയും തമ്മിലുള്ള ഉടമ്പടികളുടെ ഭാഗമായി വാഷിങ്ടണില്‍ നിന്നും ജറുസലേമില്‍ നിന്നുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് കിര്യാത് ഗട്ട് വിമാനത്തില്‍ ഉണ്ടായിരുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്ടാവും മരുമകനുമായ ജേര്‍ഡ് കുഷ്നര്‍, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന്, ഇസ്രയേലിന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ തലവന്‍ മെയര്‍ ബെന്‍-ഷബ്ബത്ത് എന്നിവരാണ് വിമാനത്തിലുണ്ടായ പ്രധാനികള്‍. അതിനാല്‍ തന്നെ വിമാനത്തിന് കനത്ത സുരക്ഷയാണ് ഇസ്രയേല്‍ ഒരുക്കിയത്. ഈ സുരക്ഷാ സംവിധാനം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് നോക്കിവിലയിരുത്തിയത്.
ടെല്‍ അവീവില്‍ നിന്ന് പറന്നുയര്‍ന്ന് ഒന്നരമണിക്കുര്‍ കഴിഞ്ഞ് വിമാനം റിയാദിന് മുകളിലെത്തിയപ്പോള്‍ പ്രധാനമന്ത്രി നേരിട്ട് പൈലറ്റുമായി ആശയവിനിമയം നടത്തി. തുടര്‍ന്ന് പ്രധാനമന്ത്രി ഇസ്രയേല്‍ പ്രതിനിധി സംഘവുമായി സംസാരിച്ചിരുന്നു. തുടര്‍ന്ന് സൗദി അറേബ്യയുടെ ഭൂപടത്തില്‍ വിരല്‍ കൊണ്ട് ഫ്ലൈറ്റ് റൂട്ടിന്റെ രൂപരേഖ കാണിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം ഒമാന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ച ശേഷം തിരിച്ച് പറക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗദി അറേബ്യ ഇസ്രയേല്‍ വിമാനങ്ങളെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ ഒരിക്കലും അനുവദിച്ചിരുന്നില്ല. അമേരിക്കയില്‍ നിര്‍ദേശപ്രകാരമാണ് ഇസ്രയേല്‍ വിമാനത്തിനായി സൗദി അറേബ്യ തങ്ങളുടെ വ്യോമാതിര്‍ത്തി തുറന്നുകൊടുത്തത്. സൗദി അറേബ്യയുടെ മുകളിലൂടെ വിമാനം പറക്കുന്നത് ജറുസലേമിലെ പ്രത്യേക കേന്ദ്രത്തിലിരുന്ന് നെതന്യാഹു വീക്ഷിച്ചിരുന്നുവെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മുസ്ലീം രാജ്യങ്ങളെ വിശ്വാസത്തില്‍ ഏടുക്കാത്തതുകൊണ്ടാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: