കൊച്ചി: മതേതര സര്‍ക്കാരിലെ കമ്യൂണിസ്റ്റ് മന്ത്രി തോമസ് ഐസക്കും കോണ്‍ഗ്രസ് എംപി ഹൈബി ഈഡനും ഹിന്ദുവിശ്വാസത്തെ പരസ്യമായി അപഹസിച്ച് മതസ്പര്‍ദ്ധ വളര്‍ത്തി. വര്‍ഗീയ അസ്വസ്ഥതകള്‍ക്ക് ഇടയാക്കുന്ന ആഹ്വാനം മന്ത്രിയെന്ന നിലയിലുള്ള സത്യപ്രതിജ്ഞാ ലംഘനമാണ്.
ഓണാശംസ അറിയിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ട്വിറ്ററിലാണ് ഹിന്ദു വിശ്വാസപ്രകാരം വിഷ്ണുഭഗവാന്റെ അവതാരമായ വാമന മൂര്‍ത്തിയെ വഞ്ചകന് എന്നു വിശേഷിപ്പിക്കുകയായിരുന്നു. ”ജാതിയുടെയോ വംശത്തിന്റേയോ പേരില്‍ വേര്‍തിരിവു കാണിക്കാത്ത, മഹാബലിയെയാണ് അല്ലാതെ അദ്ദേഹത്തെ വഞ്ചിച്ച വാമനനെയല്ല നമ്മള് ആഘോഷിക്കേണ്ടത്” എന്നായിരുന്നു ഇംഗ്ലീഷില്‍ ഐസക്കിന്റെ ആഹ്വാനം.
മതേതര ജനാധിപത്യ രീതിയില്‍ ഭരണം നടത്തുമെന്നും ആരോടും വിവേചനവും വേര്‍തിരിവും കാണിക്കില്ലെന്നും മന്ത്രിയായി അധികാരമേറ്റപ്പോര് എടുത്ത സത്യപ്രതിജ്ഞ മന്ത്രി തോമസ് ഐസക് ലംഘിച്ചുവെന്നും ഭരണഘടനാ ലംഘനമാണെന്നും നിയമഞ്ജര്‍ ചൂണ്ടിക്കാട്ടുന്നു. ഓണക്കാലത്ത് എല്ലാവരേയും ഒരുമിപ്പിക്കേണ്ട വേളയില്‍ മന്ത്രിയുടെ ആഹ്വാനം വര്‍ഗീയ പ്രചാരണവും സാമൂഹ്യ അസ്വസ്ഥതകള്‍ക്ക് വഴിയൊരുക്കുന്നതുമായെന്ന് അവര്‍ പറയുന്നൂ. കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടും മന്ത്രി തിരുത്താനോ ട്വീറ്റ് പിന്‍വലിക്കാനോ തയാറായിട്ടില്ല.
എറണാകുളം ലോക്സഭാ എംപിയായ ഹൈബി ഈഡനും ഇതേ വര്‍ഗീയ വികാരമാണ് ട്വിറ്ററില്‍ പ്രചരിപ്പിച്ചത്. മാത്രമല്ല, അബദ്ധം ചൂണ്ടിക്കാട്ടിയവരെ പുച്ഛിക്കുകയും പുലഭ്യം വിളിക്കുകയും ചെയ്തു. വാമന ജയന്തിക്ക് ആശംസയര്‍പ്പിച്ച ദല്‍ഹി മുഖ്യമന്ത്രി കേജ് രിവാളിന്റെ ട്വീറ്റിനോട് പ്രതികരിച്ച ഹൈബി ഈഡന്, എഎപിക്ക് ദല്‍ഹിയില്‍ വോട്ടുചെയ്ത മലയാളികള്‍ക്ക് അര്‍ഹിക്കുന്നത് കിട്ടിയെന്നും ചരിത്രവും സംസ്കാരവും വികൃതമാക്കുന്നുവെന്നുമാണ് ആക്ഷേപിച്ചത്. ”ഭഗവാന് വിഷ്ണുവിന്റെ അഞ്ചാം അവതാരമായ പ്രഭു വാമനന്റെ ജയന്തിക്ക് എല്ലാവര്ക്കും നന്മ ആശംസിക്കുന്നു. വിഷ്ണുവിന്റെ കൃപ എല്ലാവര്ക്കും എല്ലാസമയവും ഉണ്ടാകട്ടെ” എന്നായിരുന്നു കേജ് രിയുടെ ട്വീറ്റ്.
ട്വീറ്റിലെ പോരായ്മ ചൂണ്ടിക്കാട്ടിയവരെ ‘പോടാ പോ അവന്റെ ഒരു അവകാശം” എന്നും, അച്ചടിക്കാന്‍ പാടില്ലാത്ത ഹിന്ദി അശ്ലീല പദം ചേര്‍ത്ത് ”നിന്റെ തന്ത” എന്നുമാണ് ഈഡന് പ്രതികരിച്ചത്.
ഐസക്കിനും ഈഡനുമെതിരേ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലുണ്ട്. രാജ്യമെമ്പാടും ഇരുവര്‍ക്കുമെതിരേ നിയമ നടപടികള്‍ക്ക് സാധ്യത ആരായുന്നുണ്ട്. കൊച്ചി മേയറെ മാറ്റുന്നതു സംബന്ധിച്ച രാഷ്ട്രീയ തര്‍ക്കത്തിലിടപെട്ട്, ‘ബലാല്ക്കാരം ഉറപ്പായാല്‍ അനുഭവിച്ച് സുഖിക്കുക’ എന്ന് ഹൈബിയുടെ ഭാര്യ അന്ന ലിന്‍ഡ ഈഡന് ട്വിറ്ററില്‍ എഴുതി മുമ്പ് വിവാദനായികയായിരുന്നു. വിവാദ ട്വീറ്റ് ഈഡന് പിന്‍വലിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: