തിരുവനന്തപുരം : ഓണവുമായി ബന്ധപ്പെട്ട് ഹിന്ദു മത വിശ്വാസങ്ങളേയും ആചാരങ്ങളേയും അപമാനിച്ച് ഹൈബി ഈഡന് എംപി . ദല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിന്റെ ട്വീറ്റില്‍ വാമന ജയന്തി ആഘോഷിക്കേണ്ടതില്ലെന്നാണ് ഹൈബി ഈഡന്റെ പ്രസ്താവന. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഈ പ്രസ്താവന മത വിശ്വാസത്തെ തന്നെ അവഹേളിക്കുന്നതാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
വാമനജയന്തി ആഘോഷിക്കുന്ന ആം ആദ്മി പാര്‍ട്ടി ബിജെപിയുടെ ബി ടീമാണെന്നും കോണ്‍ഗ്രസ് എംപി ഹൈബി ഈഡന് മറുപടി ട്വീറ്റില്‍ പറയുന്നുണ്ട്. അതേസമയം മഹാബലിയെയാണ് ആഘോഷിക്കേണ്ടതെന്ന് മന്ത്രി തോമസ് ഐസക്കും പ്രസ്താവന നടത്തി. ഇരുവരുടേയും പ്രസ്താവനയില്‍ പ്രതിഷേധം ശക്തമാണ്. ഹിന്ദുവിശ്വാസങ്ങളെ പൂര്‍ണ്ണമായും എതിര്‍ക്കുന്നതാണ് ഇരുവരുടേയും പ്രസ്താവനകളെന്നും ആരോപണമുണ്ട്.
എല്ലാവര്ക്കും ഓണ സന്ദേശം നകിയുള്ള മന്ത്രി തോമസ് ഐസക്കിന്റെ ട്വീറ്റില്‍ ആചാരങ്ങളെയും വാമനനെയും ആക്ഷേപിക്കുന്ന തരത്തിലാണ് നല്‍കിയിട്ടുള്ളത്. ഇതിന് പിന്നാലെയാണ് കേജ്രിവാളിന്റെ ട്വീറ്റിന് മറുപടിയായി ഹിന്ദു ആചാരങ്ങളെ തള്ളി ഹൈബി ഈഡന് എംപിയും രംഗത്തെത്തിയത്. എന്നാല്‍ ഇരുവരുടേയും ആചാരങ്ങളെയും മതവിശ്വാസങ്ങളെയും തള്ളിയുള്ള പോസ്റ്റിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ആക്ഷേപമുണ്ട്. ഇരുവരുടേയും പ്രസ്താവനയില്‍ ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: