ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയത് ദശലക്ഷത്തിലധികം പരിശോധനകള്‍. ഇതോടെ രാജ്യത്താകെ നടത്തിയ കോറോണ ടെസ്റ്റുകളുടെ എണ്ണം 4.3 കോടി കടന്നു. കഴിഞ്ഞ രണ്ടാഴ്ച മാത്രം നടത്തിയത് 1,22,66,514 പരിശോധനകളാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് രീതി പിന്തുടരാനുള്ള കേന്ദ്ര നിര്‍ദേശ പ്രകാരമാണ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും പരിശോധനകളുടെ എണ്ണം ഉയര്‍ത്തിയത്. ആകെ പരിശോധനയില്‍ ഏറിയ പങ്കും തമിഴ്നാട്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ്. ഈ മൂന്ന് സംസ്ഥാനങ്ങള്‍ നടത്തുന്നത് രാജ്യത്താകെ നടത്തുന്ന പരിശോധനയുടെ 34 ശതമാനമാണ്.
ഗോവ, ഡല്‍ഹി, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും പ്രതിദിന പരിശോധനയില്‍ ഏറെ മുന്നിലാണ്. ടെസ്റ്റ് പെര് മില്ല്യണ്‍ നിരക്കും 31,394 ആയി കുത്തനെ ഉയര്‍ന്നു. പ്രതിവാര പരിശോധനാശരാശരിയിലും വര്‍ധനയുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: