കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത്, മൂവാരികുണ്ട് പ്രദേശങ്ങളില്‍ സിപിഐഎം അക്രമത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി ആരോപിച്ചു. കഴിഞ്ഞ ആറു വര്‍ഷത്തോളമായി ഈ പ്രദേശങ്ങളില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരേയും സ്ഥാപനങ്ങള്‍ക്കു നേരേയും നിരന്തരം അക്രമമഴിച്ചു വിടുകയാണ്.
ഇവിടെ ബിജെപി പ്രവര്‍ത്തനം അനുവദിക്കില്ലായെന്ന് പരസ്യമായി സിപിഐഎം നേതാക്കന്മാര് പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്. 28ന് നടന്ന വ്യക്തിപരമായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു. ബിജെപി അനുഭാവിയായ കാവേരിയുടെ വീട് അടിച്ചു തകര്‍ത്തു. അക്രമികള്‍ക്കു നേരെ പോലീസ് കേസ്സെടുത്തില്ല. തുടര്‍ന്ന് ഇന്നലെ പട്ടാപകല്‍ മൂവാരികുണ്ട് ബൂത്ത് കമ്മറ്റി ഓഫിസ് പൂര്‍ണ്ണമായും തകര്‍ത്ത് തീയിട്ട് നശിപ്പിച്ചു. ഈ സംഭവങ്ങളില്‍ പോലിസിന്റെ ഭാഗത്തു നിന്നും തികഞ്ഞ അലംഭാവവും പക്ഷപാതപരവുമായ നീക്കങ്ങളായിരുന്നു ഉണ്ടായിരുന്നത്.
മുഖ്യമന്ത്രി ഉള്‍പ്പെട്ട രാജ്യദ്രോഹ സ്വര്‍ണ്ണ കള്ളകടത്ത് കേസ്സില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനായുള്ള ശ്രമങ്ങളാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തി കൊണ്ടിരിക്കുന്നത്. ഓണ നാളുകളില്‍ സംഘര്‍ഷം സൃഷ്ടിച്ച് ആളുകളില്‍ ഭീതിയും ഭയവും സൃഷ്ടിക്കാനുളള ശ്രമം അനുവദിച്ചു കൊടുക്കില്ലെന്ന് ബിജെപി മുന്നറിയിപ്പ് നല്കി.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്, മണ്ഡലം പ്രസിഡണ്ട്. എന്‍.മധു, ജില്ലാ വൈസ് പ്രസിഡണ്ട് എം. ബല്‍രാജ്, മണ്ഡലം ജനറല്‍ സെക്രട്ടറി എം. പ്രശാന്ത്, എസ്.സി. മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് സി.കെ.വല്സന്, മുനിസിപ്പല്‍ ഏരിയാ പ്രസിഡണ്ടുമാരായ എ.കൃഷ്ണന്.എച്ച. ആര്.ശ്രീധരന്, ബുത്ത് പ്രസിഡണ്ട് സന്തോഷ് തുടങ്ങിയ നേതാക്കള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
കാഞ്ഞങ്ങാട്: മൂവാരിക്കുണ്ടില്‍ ബിജെപി ഓഫിസ് പ്രവര്‍ത്തിക്കുന്ന ഷെഡിന് തീയിട്ട് കെടി മരവും ഇരിപ്പിടവുമുള്‍പ്പെടെ നശിപ്പിച്ച സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകരെ ഹോസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തു.
കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോര്‍ പരിസരത്തു നിന്നും എത്തിയ സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി കേന്ദ്രങ്ങള്‍ ആരോപിച്ചു. ജില്ലാ പോലീസ് മേധാവിക്ക് ബിജെപി പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: