തിരുവനന്തപുരം: വാണിജ്യാടിസ്ഥാനത്തില്‍ ക്ഷേത്രക്കുളങ്ങളില് മീന്‍ വളര്‍ത്തുന്ന സര്‍ക്കാര്‍ പദ്ധതിയില്‍ ദുരൂഹത. അങ്ങേ അറ്റത്തെ ഹൈന്ദവ വിരുദ്ധതയും അധികാരഗര്‍വ്വില്‍ ക്ഷേത്രങ്ങളെ നശിപ്പിക്കുവാനുള്ള കമ്യൂണിസ്റ്റ് – ജിഹാദി കൂട്ട് കെട്ടിന്റെ ഗൂഡാലോചനയുമാണിതെന്ന് ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വിജയന് ആണ് നിര്‍വഹിച്ചത്. പുണ്യതീര്‍ത്ഥമായി കല്പിക്കപ്പെടുന്ന ക്ഷേത്രക്കുളത്തില്‍ ദേവചൈതന്യം കുടികൊള്ളുന്നു.അവിടെ മീന്‍ വളര്‍ത്തല്‍ ഹൈന്ദവ വിശ്വാസങ്ങളോടുള്ള വെല്ലുവിളിയാണ്.
ക്ഷേത്രക്കുളങ്ങള്‍ കേവലം ഒരു ജലാശയമല്ല. അതിന് വാസ്തുശില്പ പരമായും അല്ലാതെയും ക്ഷേത്രവുമായൂം അവിടുത്തെ പ്രതിഷ്ഠയുമായും ദേവചൈതന്യവുമായും അഭേദ്യബന്ധമുണ്ട്. ക്ഷേത്രക്കുളത്തിലെ മല്‍സ്യങ്ങള്‍ക്ക് ബലിക്കാക്കകള്‍ക്ക് തുല്യമായ സ്ഥാനവും പവിത്രതയുമുണ്ട്. പിതൃ സങ്കല്പവും ഭൂത സങ്കല്പവും ക്ഷേത്രക്കുളത്തിലെ മീനുകള്‍ക്കുണ്ട്. അത് കൊണ്ട് തന്നെ പല ക്ഷേത്രങ്ങളിലും നിവേദ്യ ബാക്കി നല്‍കിയും മീനൂട്ട് നടത്തിയും അവയെ സംരക്ഷിച്ചു പോരുന്നു.
അത് തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് ഹിന്ദുവിന്റെ മറ്റ് ഏല്ലാ ബിംബങ്ങള്‍ക്കും, അനുഷ്ഠാനങ്ങള്‍ക്കും മേല്‍ ഏന്നതു പോലെ ക്ഷേത്രക്കുളങ്ങളേയും, അവയിലെ മീനുകളേയും സര്‍ക്കാര്‍ ലക്ഷ്യം വച്ചത്.
വിഷരഹിത മീന്‍ ഏല്ലാവര്‍ക്കും ലഭ്യമാക്കുക, ഭക്ഷ്യോല്പാദനം വര്‍ദ്ധിപ്പിക്കുക എന്ന സന്ദേശമുയര്‍ത്തിയാണ് ക്ഷേത്രക്കുളങ്ങളില് ഫിഷറീസ് വകുപ്പിനെ മുന്‍നിര്‍ത്തി ലക്ഷക്കണക്കിന് മല്‍സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. 41 ലക്ഷം മീന്‍ കുഞ്ഞുങ്ങളെയാണ് സംസ്ഥാനത്തെമ്പാടുമായി നിക്ഷേപിച്ചത്. ഇനി ഇവയ്ക്ക് തീറ്റയെന്ന പേരില്‍ ക്ഷേത്ര ചൈതന്യം തകര്‍ക്കുന്ന മല്‍സ്യ-മാംസാവശിഷ്ടങ്ങള്‍ നേരിട്ടോ, അവ ചേര്‍ത്ത മല്സ്യത്തീറ്റകളോ വിതറാം. ക്ഷേത്രക്കുളങ്ങളെ വെറും ഫിഷ് ഫാമുകളാക്കി പവിത്രതയും, പരിപാവനതയും നശിപ്പിക്കുകയാണ് ഉദ്ദേശ്യം. ഓണപ്പൂക്കളമായാലും, മീനൂട്ട് ആയാലും ഹിന്ദുവിന്റെതായി അവശേഷിക്കുന്ന അവസാന അനുഷ്ഠാനങ്ങളും, അപമാനിക്കുകയോ, അവസാനിപ്പിക്കുകയാ ചെയ്യുന്നതിന്റെ തുടര്‍ച്ചയാണിത്.
ക്ഷേത്രകുളങ്ങളിലെല്ലാം മീനുകള്‍ ഉണ്ട്. ഭക്തര്‍ അവയക്ക് ഭക്ഷണം കൊടുക്കും എന്നല്ലാതെ പിടിക്കുകയോ ഭക്ഷിക്കുകയോ ചെയ്യില്ല. ഭക്തിയുടെ ഭാഗം മാറ്റി നിര്‍ത്തിയാല്‍ പോലും കുളത്തില്‍ മീന്‍ വളര്‍ത്തുന്നതിനു പിന്നില്‍ ശാസ്ത്രീയ ഘടകം കൂടിയുണ്ട്. അത് കുളത്തിന്റെ ശുചീകരണമാണ്. ജല കളകളുടെ അമിതമായ വളര്‍ച്ച കുളങ്ങള്‍ ഉപയോഗ്യമല്ലാതാക്കും. ജലാശയങ്ങളില്‍ ഏകദേശം 140 ഇനം ജല കളകളുണ്ട്. ഇവ ശുദ്ധജല സ്രോതസ്സുകള്‍ക്ക് ഏറ്റവും ദോഷകരമാണ്. ഇത് നിയന്ത്രിക്കുന്നതിന് കളനാശിനികള്‍ ഉപയോഗിച്ചാല്‍ അവ മത്സ്യ സംഭരണത്തിനും പരിസ്ഥിതി വ്യവസ്ഥയ്ക്കും നാശമുണ്ടാക്കും. കളകളെ തിന്നുന്ന ശുദ്ധജല മത്സ്യങ്ങളെ വളര്‍ത്തി കുളങ്ങളെ ശുദ്ധീകരിക്കാനാകും. ശാസ്തീയമായി തെളിഞ്ഞിട്ടുള്ളതാണിത്. അതിനു പകരം വാണിജ്യാടിസ്ഥാനത്തില്‍ മീന്‍ വളര്‍ത്തുന്നതിന് ക്ഷേത്രക്കുളങ്ങളെ ഉപയോഗിക്കുന്നതിനോടാണ് എതിര്‍പ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: