ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന പ്രണബ് കുമാര്‍മുഖര്‍ജി രാഷ്ട്രപതി സ്ഥാനത്ത് ഇരുന്ന സമയത്ത് തന്നെ ആര്‍എസ്എസ് ബിജെപി നേതാക്കളുമായി ഗാഢമായ ആത്മബന്ധം സൂക്ഷിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് തുടങ്ങിയവരുമായാണ് അദ്ദേഹം ഏറെ അടുപ്പം നിലനിര്‍ത്തിപ്പോന്നിരുന്നത്. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും മറ്റും അദ്ദേഹം വളരെയധികംവിമര്ശനങ്ങള് ഏറ്റുവാങ്ങിയിരുന്നു.
എന്നാല്‍ പോലും അദ്ദേഹം തന്റെ സമീപനത്തില്‍ മാറ്റം വരുത്തുവാന്‍ തയ്യാറായിരുന്നില്ല. ഇതിന് ശേഷമാണ് രാഷ്ട്രപതിയായിരിക്കെ തന്നെ പ്രണബ് മുഖര്‍ജി ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവതിനെ രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിച്ച് വിരുന്നു നല്‍കിയത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആര്‍എസ്എസ് തലവന്‍ രാഷ്ട്രപതി ഭവനില്‍ വിരുന്നുനല്‍കിയ ആദ്യസംഭവമായിരുന്നു അത്. ഇതിന് ശേഷം ഇരുവരും തമ്മില്‍ നിരവധി തവണ കൂടിക്കാഴ്ച നടത്തി. ഇതോടൊപ്പം പ്രണബ് മുഖര്‍ജിയെ മോഹന്‍ഭാഗവത് ഫോണില്‍ വിളിച്ച് വിശേഷ ദിവസങ്ങളില്‍ ആശംസകളും നേര്‍ന്നിരുന്നു.
രാഷ്ട്രപതി സ്ഥാനത്ത് നിന്നും ഇറങ്ങിയതിന് ശേഷമാണ് 2018 ജൂണ്‍ 7ന്ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ നടന്ന ത്രിതീയ വര്‍ഷ സംഘ ശിക്ഷ വര്‍ഗിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തത്. ചടങ്ങില്‍ അദ്ദേഹം ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെ നേട്ടങ്ങളെപ്രശംസിക്കുകയും, ഹെഡ്ഗേവാര്‍ ഭാരതാംബയുടെ മഹാനായ പുത്രന് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ഡോക്ടര്‍ജിയുടെ ജന്മഗൃഹത്തിലെത്തിയ പ്രണബ് സന്ദര്‍ശക ബുക്കില്‍ കുറിച്ചത് ”ഞാന്‍ ഇവിടെ വന്നത് ഭാരതത്തിന്റെ മഹാനായ പുത്രന് ഡോക്ടര്‍ കേശവ ബലിറാം ഹെഡ്ഗേവാറിന് ആദരവ് അര്‍പ്പിക്കാന്‍ വേണ്ടിയാണ്” എന്നാണ്. മോഹന്‍ ഭാഗവതിനൊപ്പമായിരുന്നു അദ്ദേഹം സന്ദര്‍ശനം നടത്തിയത്. ശേഷം അദ്ദേഹം ഡോക്ടര്‍ജിയുടെയും രണ്ടാമത്തെ സര്‍സംഘചാലക് ഗുരുജി ഗോള്‍വള്‍ക്കറിന്റെയും സ്മൃതികുടീരത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തിരുന്നു.
രാഷ്ട്രപതിയായിരിക്കെയുള്ള അവസാന ഔദ്യോഗിക ദിവസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് ലഭിച്ച കത്ത് തന്റെ ഹൃദയം തൊട്ടെന്ന് പ്രണബ് മുഖര്‍ജി പറയുകയും ചെയ്തിരുന്നു. രാഷ്ട്രത്തിന് താങ്കള്‍ നല്കിക്കൊണ്ടിരിക്കുന്ന സംഭാവനയ്ക്ക് നന്ദി അറിയിക്കുന്നു. നേതൃത്വം കൊണ്ടും ഉന്നത മൂല്യങ്ങള്‍ കൊണ്ടും ലാളിത്യം കൊണ്ടും അങ്ങ് ഞങ്ങളെ പ്രചോദിപ്പിച്ചു. പ്രധാനമന്ത്രി ആയതിന് ശേഷം എനിക്ക് മുമ്പിലുള്ള ജോലി കഠിനവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു. ഈ വേളയിലെല്ലാം നിങ്ങള്‍ ഒരു പിതാവിനെപ്പോലെ നിന്നു. താങ്കളുടെ മാര്‍ഗനിര്‍ദേശമാണ് എന്നില്‍ ആത്മവിശ്വാസവും കരുത്തും നിറച്ചത് എന്നൊക്കെയായിരുന്നു മോദി കത്തില്‍ എഴുതിയിരുന്നത്. കത്ത് ട്വിറ്ററിലൂടെ പ്രണബ് മുഖര്‍ജി ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
ഇതിന് ശേഷമാണ് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന 2019 ജനുവരിയില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ലഭിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: