തിരുവനന്തപുരം: നിയമന നിരോധനത്തെത്തുടര്‍ന്ന് തൊഴില്‍ നിഷേധിക്കപ്പെട്ട അനുവിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് എബിവിപി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എബിവിപി സംസ്ഥാന സമിതി അംഗം എം. മനോജ്, ലോ അക്കാദമി യൂണിറ്റ് പ്രസിഡന്റ് ശേഖര്‍.ജി. തമ്പി, നെയ്യാറ്റിന്‍കര നഗര്‍ കണ്‍വീനര്‍ എസ്.എ. അഭിമന്യൂ എന്നിവര്‍ക്ക് പരിക്കേറ്റു.
സംസ്ഥാന സമിതി അംഗം എം. മനോജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അനു ആത്മഹത്യ ചെയ്തതല്ലെന്നും പിണറായി സര്‍ക്കാര്‍ കൊന്നതാണെന്നും എം. മനോജ് ആരോപിച്ചു. അനുവിന്റെ മരണത്തില്‍ സര്‍ക്കാരിനെതിരെ കേസെടുക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു. അനുവിന് നീതി ലഭ്യമാക്കാന്‍ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് എബിവിപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: