ആലപ്പുഴ: ആന്റിജന്‍ കിറ്റുകളുടെ അപര്യാപ്തത കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ആലപ്പുഴ ജില്ലയില്‍ കോവിഡ് തീവ്രബാധിത പ്രദേശങ്ങളില്‍ പോലും പരിശോധനകള്‍ മുടങ്ങുന്നതായി പരാതിയുണ്ട്. കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ച പ്രദേശങ്ങളിലും ദിവസങ്ങളായി പരിശോധന മുടങ്ങി. രോഗം വ്യാപിക്കുന്ന ഘട്ടത്തില്‍ പരിശോധന മുടങ്ങുന്നത് ആശങ്ക ഉയര്‍ത്തുന്നു.
ആഴ്ചകളായി പരിശോധന നടത്താത്ത പ്രദേശങ്ങളുമുണ്ട്. ജനപ്രതിനിധികളടക്കം ഇതെക്കുറിച്ച് ആരോഗ്യവകുപ്പില്‍ പരാതികളുമായെത്തിയപ്പോഴാണ് ആന്റിജന്‍ കിറ്റുകളുടെ ദൗര്‍ലഭ്യത്തെ കുറിച്ച് അറിയുന്നത്. ഓണം പ്രമാണിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും നിരവധി ആളുകളാണ് നാട്ടിലെത്തുന്നത്. ഈ സാഹചര്യത്തില്‍ ആന്റിജന്‍ പരിശോധന മുടങ്ങിയത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ആശങ്ക.
ജില്ലയുടെ തീരപ്രദേശങ്ങളില്‍ രോഗവ്യാപനമേറെയാണ്. ജിവസവും ഇരുന്നൂറിനടുത്താണ് രോഗികളുടെ എണ്ണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോലും പരിശോധന വൈകുകയാണ്. നേരത്തെ രോഗ പരിശോധന നിശ്ചയിച്ചിരുന്നവര്‍ക്കും പരിശോധന മാറ്റി വെക്കുകയാണ്. നിലവില്‍ ആവശ്യമായ ആന്റിജന്‍ കിറ്റുകള്‍ എപ്പോള്‍ എത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ക്കും വ്യക്തതയില്ല.
രോഗം ഉറവിടം കണ്ടെത്താന്‍ സാധിക്കാത്തവരുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്പ്പെട്ടവരെയെങ്കിലും അടിയന്തരമായി കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയില്ലെങ്കില്‍ സ്ഥിതി വഷളാകാനാണ് സാദ്ധ്യത. ഓണക്കാലത്ത് വ്യാപാര സ്ഥാപനങ്ങളിലും മറ്റും തിരക്ക് വര്‍ദ്ധിച്ചതിനാല്‍ കൂടുതല്‍ ആന്റിജന്‍ കിറ്റുകള്‍ ലഭ്യമാക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: