കോഴിക്കോട്: കോവിഡ് ദുരിതത്തിന്റെ പാരമ്യത്തിലും അവർ അദ്ദേഹത്തെ മറന്നില്ല. വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുകയാണെങ്കിലും അടഞ്ഞിരിക്കുകയായിരുന്നില്ല അവർ. കലോത്സവങ്ങളിൽ തങ്ങൾക്ക് മുന്നിലെത്താൻ വഴിയൊരുക്കുന്ന നാടകകൃത്തിനെ ചേർത്തു പിടിച്ചാണ് മേമുണ്ട ഹൈസ്കൂളിലെ അധ്യാപകർ ഇത്തവണ ഓണമാഘോഷിക്കുന്നത്.ഏറെ ചർച്ച ചെയ്യപ്പെട്ട നാടകങ്ങൾ സമ്മാനിച്ച റഫീഖ് മംഗലശ്ശേരിക്ക് അധ്യാപകർ ഒരു തുക ഓണസമ്മാനമായി നൽകി.സ്കൂൾ കലോത്സവ വേദികളിലെ വരുമാനം മാറ്റി വെച്ചാണ് ജീവിതം മുന്നോട്ട് പോയതെന്ന് പറഞ്ഞ് റഫീഖ് തന്നെയാണ് ഫേയ്സ്ബുക്കിലൂടെ ഈ നന്മയെ പുറത്തറിയിച്ചത്.
റഫീഖ് ഫേയ്സ്ബുക്കിൽ കുറിച്ചത്.
“പ്രിയരേ ,,,,
ഏറെ സന്തോഷമുണ്ടാക്കിയ
ഒരു കാര്യം പറയട്ടെ ….,
കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി ഞാനും എന്റെ കുടുംബവും ജീവിക്കുന്നത് സ്കൂളുകളിൽ കുട്ടികൾക്ക് നാടകം പഠിപ്പിച്ച് കിട്ടുന്ന കാശ് കൊണ്ടാണ്….!
ജൂണിൽ സ്കൂൾ തുറന്ന് ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാൽ നാടകത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങും …!
അതവസാനിക്കുന്നത് ജനുവരിയിലോ
ഡിസംബറിലോ നടക്കാറുള്ള സംസ്ഥാന സ്‌കൂൾ കലോത്സവത്തോടെ ..!
ആ പണം സ്വരൂപിച്ച് വെച്ചാണ് ബാക്കിയുള്ള മാസങ്ങൾ കൂടി ഞാനും എന്റെ കുടുംബവും ജീവിച്ചു പോന്നിരുന്നത് ….!!
എന്നാൽ കൊറോണ മറ്റു പലതിനേയും പോലെ ,
ഈ വർഷത്തെ കലാമേളകളേയും ഇല്ലാതാക്കിയിരിക്കുന്നു …!
എങ്കിലും കഴിഞ്ഞ നാലഞ്ച് വർഷമായ് ഞാൻ നാടകം ചെയ്യാറുള്ള
#മേമുണ്ട സ്കൂളിലെ
അധ്യാപകർ ഓണസമ്മാനമായ് ഒരു തുക എനിക്ക് അയച്ചു തന്നിരിക്കുന്നു…!
കലയേയും കലാകാരന്മാരേയും സ്നേഹിക്കുന്ന മേമുണ്ട സ്കൂളും ,
അവിടുത്തെ അധ്യാപകരും ഒരു മാതൃകയാണ് …!
കാരണം എന്നെപ്പോലെ കലാമേളകൾ കൊണ്ട് മാത്രം ജീവിക്കുന്ന എത്രയോ പേർ കേരളത്തിലുണ്ട് ….!
അവർക്കും ഇത്തരം കൈത്താങ്ങുകൾ നല്കാൻ ,
ഓരോ സ്കൂളുകൾക്കും അവിടുത്തെ അധ്യാപകർക്കും സാധിക്കാവുന്നതയേള്ളൂ ….!
മേമുണ്ട സ്കൂൾ അതിനൊരു തുടക്കമാവട്ടെ …!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: