വാഷിംഗ്ടണ്‍ ഡി.സി: മൂന്നു ദിവസം നീണ്ടുനിന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ കണ്‍വന്‍ഷനുശേഷം ഡൊണാല്‍ഡ് ട്രംപിന്റെ ലീഡില്‍ വര്‍ധനവ്.
എതിരാളി ബൈഡനും ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഇടതുപക്ഷത്തിന്റെ വക്താക്കളാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. ഇതാണ് ലീഡ് ഉയരാന്‍ കാരണം.
കണ്വന്ഷന് മുമ്പ് ബൈഡനു 10 പോയിന്റ് ലീഡ് ഉണ്ടായിരുന്നത് കണ്‍വന്‍ഷനുശേഷം ആറായി കുറഞ്ഞു. നിലവില്‍ ബൈഡന് 50 പോയിന്റും, ട്രംപിന് 44 പോയിന്റുമാണ്
ഡെമോക്രാറ്റിക് കണ്‍വന്‍ഷനുശേഷം ബൈഡന്റെ ലീഡില്‍ വ്യത്യാസം ഉണ്ടായിരുന്നില്ല.. എന്നാല്‍ റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനില്‍ ട്രംപ് നടത്തിയ പ്രഖ്യാപനമാണ് ട്രംപിന്റെ ലീഡില്‍ വര്‍ധനവ് ഉണ്ടാക്കിയത്.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തീവ്ര ഇടതുപക്ഷ നിലപാടുകളും, വംശീയതയുടെ പേരില്‍ കലാപം അഴിച്ചുവിടുന്നതിനേയും ട്രംപ് അതിനിശിതമായി വിമര്‍ശിച്ചിരുന്നു.
വംശീയതയുടെ പേരില്‍ അക്രമത്തിനിരയായവരുടെ കുടുംബാംഗങ്ങളുമായി പ്രസിഡന്റ് ട്രംപ് ചര്‍ച്ചകള്‍ നടത്തി. അത് ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപിച്ചതുപോലെ ട്രംപ് ഒരു വംശീയവാദിയല്ല എന്നു തെളിയിക്കുന്നതാണെന്നാണ് വോട്ടര്‍മാര്‍ വിലയിരുത്തുന്നത്.
റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനോടെ സുപ്രധാന സെനറ്റ് സീറ്റുകളില്‍ ബൈഡന് സബര്‍ബെന്‍ വോട്ടര്‍മാരില്‍ ഉണ്ടായിരുന്ന പിന്തുണ 14 പോയിന്റില്‍ നിന്നും 8 പോയിന്റായി കുറഞ്ഞിട്ടുണ്ട്. ഇരു കണ്‍വന്‍ഷനുകള്‍ക്കും ശേഷം 2016-ല്‍ ഹിലരിക്കുണ്ടായിരുന്നതിലധികം ലീഡ് ഇപ്പോള്‍ ബൈഡന് ലഭിച്ചിരിക്കുന്നുവെന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: