ന്യൂദല്‍ഹി : ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ വിഭാഗം സ്ഥാപിക്കാന്‍ ഭീകരര്‍ ശ്രമം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. ദല്‍ഹി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഭീകരന് മുഹമ്മദ് മുസ്തകീമിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം അറിയാനായത്.
ഇന്ത്യയില്‍ ഭീകരാക്രമണത്തിനായും ഇയാള്‍ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനായി ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ച് യുവാക്കളെ ഇതിലേക്ക് ചേര്‍ക്കാനും ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് പോലീസ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതോടെ ആക്രമണത്തില്‍ നിന്നും പിന്മാറുകയായിരുന്നു. തുടര്‍ന്ന് ദല്‍ഹിയിലേക്ക് കടന്നെങ്കിലും അവിടെ വെച്ച് അന്വേഷണ സംഘത്തിന്റെ പിടിയിലായി.
അതേസമയം ഇയാള്‍ സിദ്ധാര്‍ത്ഥനഗര്‍ ജില്ലയിലെ ഒരു പ്രാദേശിക പള്ളി ദിവസവും സന്ദര്‍ശിച്ചിരുന്നു. പള്ളിയില്‍ എത്തുന്ന യുവാക്കളെ പ്രലോഭിപ്പിച്ച് ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചിരുന്നതായും മുസ്തകീം പോലീസിനെ അറിയിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തോളമായി ഇന്ത്യയില്‍ ഭീകരാക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കി വരികയായിരുന്നു
കഴിഞ്ഞ രണ്ട് വര്‍ഷമായി ഇതിനായി ശ്രമിക്കുകയായിരുന്നു. ഇതിനു സഹായം ലഭിക്കാതായപ്പോള്‍ സ്വയം ചാവേര്‍ ആക്രമണത്തിനുള്ള വസ്ത്രം ഉണ്ടാക്കാനും ഇയാള്‍ തുടങ്ങിയതായി പോലീസ് പറയുന്നു. അറസ്റ്റിലായപ്പോള്‍ ഇയാളുടെ പക്കല്‍ 12 കിലോ സ്ഫോടക വസ്തുക്കളും പോലീസ് പിടിച്ചെടുത്തിരുന്നു. ഇയാളുടെ വീട്ടില്‍ നിന്നും സ്ഫോടക വസ്തുക്കളും മറ്റു ഉപരകരണങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: