മാനന്തവാടി:സംസ്ഥാന വനം വകുപ്പിന് കീഴിലെ തലപ്പുഴ പുതിയിടം മുനീശ്വരന്‍കുന്ന് ഇക്കോ ടൂറിസത്തില്‍ ഇന്ന് മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം. പ്രവേശനം തികച്ചും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രവേശന സമയം രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 മണി വരെ. 10 വയസിന് താഴെയുള്ള കുട്ടികള്‍ക്കും 65 വയസിന് മുകളിലുള്ളവര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഒരു ഗ്രൂപ്പില്‍ ഏഴില്‍ കൂടുതല്‍ ആളുകളും ഉണ്ടാവാന്‍ പാടില്ലെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: