കൊച്ചി: കേരളത്തില്‍ എണ്ണപ്രകൃതിവാതക മന്ത്രാലയത്തിന്റെ 14,444 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗതിയില്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് കേന്ദ്ര എണ്ണപ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി.
ഗെയിലിന്റെ കൊച്ചി കുറ്റനാട് ബെംഗളൂരു മംഗലാപുരം പ്രോജക്റ്റ് (ചെലവ് 5909 കോടി രൂപ) ബിപിസിഎല്ലിന്റെ കൊച്ചി റിഫൈനറിയിലെ മോട്ടോര്‍ സ്പിരിറ്റ് ബ്ലോക്ക് പ്രോജക്റ്റ് (ചെലവ് 3289 കോടി) ബിപിസിഎല്ലിന്റെ കൊച്ചിയിലെ പ്രൊപ്പിലൈന് ഡെറിവേറ്റീവ് പെട്രോ കെമിക്കല്‍ പ്രോജക്റ്റ് (ചെലവ് 5246 കോടി) എന്നിവയാണ് കേരളത്തില്‍ പുരോഗമിക്കുന്ന പ്രധാന പദ്ധതികള്‍.
ഇന്ത്യയിലെ എണ്ണ പ്രകൃതി വാതക മേഖല കുതിച്ചു ചാട്ടത്തിന്റെ പാതയിലാണെന്നും ഏപ്രില്‍ 20 വരെയുള്ള കണക്കുകള്‍ പ്രകാരം 5.88 ലക്ഷം കോടി രൂപ ചെലവു വരുന്ന 8,363 പദ്ധതികളാണ് നിര്മാണത്തിലുള്ളതെന്നും യോഗം വിലയിരുത്തി. 33.8 കോടി തൊഴില്‍ ദിനങ്ങളാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.
റിഫൈനറി പ്രോജക്റ്റുകള്‍, ബയോ റിഫൈനറികള്‍, ഇ ആന്‍ഡ് പി പ്രോജക്റ്റുകള്‍, പൈപ്പ് ലൈനുകള്‍, സിജിഡി പ്രോജക്റ്റുകള്‍, വിപണനം, ഡ്രില്ലിങ് സര്‍വേ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.
എണ്ണപ്രകൃതി വാതക മേഖലയില്‍ നിര്‍മാണം പുരോഗമിക്കുന്ന 25 മേജര്‍ പദ്ധതികള്‍ക്കു മാത്രം 1,67,248 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 7861 കോടിരൂപ മൂല്യം വരുന്ന കാപ്പക്സ് വഴി 76,56,825 തൊഴില്‍ ദിനങ്ങളാണ് ലഭിക്കുക. 2020-21 സാമ്പത്തികവര്‍ഷം കാപ്പക്സും ഓപ്പക്സും വഴി 1.62 ലക്ഷം കോടി രൂപയുടെ 4.40 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുകയാണ് പരിപാടി. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക വഴി സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: