തിരുവനന്തപുരം: അനില്‍ നമ്പ്യാര്‍ ജനം ടിവിയില്‍ ജോലി ചെയ്യുന്നു എന്ന അറിവിനപ്പുറം അദ്ദേഹവുമായി ഒരടുപ്പവുമില്ലന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. ജനം ടിവിയുമായി ബന്ധപ്പെട്ട കാര്യത്തിന് ചീഫ് എഡിറ്ററോ മാനേജിംഗ് എഡിറ്ററോ ആണ് വിളിക്കാറുണ്ടായിരുന്നത്. അനില്‍ നമ്പ്യാര്‍ എന്നെയോ ഞാന്‍ തിരിച്ചോ വിളിച്ചിട്ടില്ല. മുരളീധരന് ജന്മഭൂമിയോട് പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അനില്‍ നമ്പ്യാരുടെ മൊഴിയും കസ്റ്റംസ് എടുത്തിരുന്നു. തുടര്‍ന്ന് അനിലിനെ ജനം ടിവിയുടെ ചുമതലയില്‍നിന്ന് മാറ്റി. വി മുരളീധരനു വേണ്ടിയാണ് സ്വപ്നയുമായി അനില്‍ സംസാരിച്ചത് എന്നാണ് സിപിഎം പ്രചരണം. മുരളീധരന്റെ ഫോണ്‍ പരിശോധിക്കണമെന്ന് ഇടതുമുന്നണി ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: