Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഓണത്തെ വരവേല്‍ക്കാം

അമ്മയോടൊപ്പം

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Aug 29, 2020, 05:09 pm IST
inSamskriti

മക്കളേ,

ഓണം മലയാളനാടിന്റെ മഹോത്സവമാണല്ലോ.  ഭൂതഭാവിവര്‍ത്തമാനകാലങ്ങള്‍ സമ്മേളിക്കുന്ന ഉത്സവമാണ് ഓണം. പഞ്ഞക്കര്‍ക്കടകം കഴിഞ്ഞ് സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പൊന്നിന്‍ചിങ്ങം വരവായതിന്റെ ആഘോഷമാണത്.  ഒപ്പം പട്ടിണിയും ദാരിദ്ര്യവുമില്ലാതെ മനുഷ്യരെല്ലാം സ്‌േനഹത്തിലും ഐക്യത്തിലും ജീവിച്ച ഒരു കാലത്തിന്റെ ഓര്‍മ്മ പുതുക്കുന്ന അവസരംകൂടിയാണ്. അന്നത്തെപ്പോലെയുള്ള ഒരു സുവര്‍ണ്ണകാലം വീണ്ടും വരുമെന്നു നമ്മള്‍ സ്വപ്‌നം കാണുന്നു. ഇതൊരു നല്ല ഭാവനയാണ്. മനുഷ്യന്റെ ഒരിക്കലും നശിക്കാത്ത ശുഭപ്രതീക്ഷയുടെ പ്രതീകമാണു ഓണം. ഇന്നത്തെ നമ്മുടെ ഭാവനയാണു നാളെത്തെ യാഥാര്‍ത്ഥ്യമായിത്തീരുന്നത്. ഇന്നു നമ്മള്‍ എന്തു ചിന്തിക്കുന്നുവോ അതാണു നാളെ നമ്മള്‍ ആയിത്തീരുന്നത്.

ഓണത്തിന്റെ സന്ദേശം സമത്വമാണെന്നു പറയാറുണ്ട്. ബാഹ്യലോകത്തിലൊരിക്കലും സമത്വം സാദ്ധ്യമല്ല.  എല്ലാവരിലും ഈശ്വരന്‍ കുടികൊള്ളുന്നു എന്നു ബോധിച്ചു എല്ലാവരെയും സ്‌േനഹിക്കുന്ന ഭാവം വന്നാല്‍ അതാണു യഥാര്‍ത്ഥ സമത്വം. ഇടതുകൈ വേദനിച്ചാല്‍ വലതുകൈ തലോടുന്നതുപോലെ മറ്റുള്ളവരില്‍ നമ്മെത്തന്നെ കണ്ട് അവരുടെ ദുഃഖത്തില്‍ ആശ്വാസമേകാന്‍ നമുക്കു കഴിയണം. ഭൗതികമായ സമ്പത്തുകളിലും വ്യക്തിപരമായ കഴിവുകളിലും അസമത്വമുണ്ടാവുക എന്നത് ലോകസ്വഭാവമാണ്. എന്നാല്‍ പരസ്പരസ്‌നേഹവും ഉള്ളതു പങ്കുവയ്‌ക്കാനുമുള്ള ഹൃദയവിശാലതയും നമുക്കുണ്ടെങ്കില്‍ ആ അസമത്വങ്ങള്‍ക്കു നടുവിലും പൊന്നോണം സൃഷ്ടിക്കുവാന്‍ നമുക്കു കഴിയും.

തന്റെ സര്‍വ്വവും നഷ്ടപ്പെടുമെന്നു മുന്‍കൂട്ടിഅറിഞ്ഞിട്ടും മഹാബലി സത്യത്തില്‍ ഉറച്ചുനിന്നു. അതിനുവേണ്ടി എന്തു ത്യാഗവും സഹിക്കുവാന്‍ തയ്യാറായി. എല്ലാം നഷ്ടപ്പെട്ട സ്ഥിതിയിലും മഹാബലി തനിക്കുവേണ്ടി ഒന്നും ഭഗവാനോടു ചോദിച്ചില്ല. ലോകത്തില്‍ എല്ലാവരും സന്തോഷത്തോടെ വാഴുന്നതു കാണാന്‍ കഴിയണമെന്നു മാത്രമേ പ്രാര്‍ത്ഥിച്ചുള്ളു. എല്ലാവരുടെയും സന്തോഷം മാത്രമാണു് അദ്ദേഹം ആഗ്രഹിച്ചത്. ഒരു യഥാര്‍ത്ഥ മഹാത്മാവിന്റെ ലക്ഷണമാണത്. ആ ത്യാഗവും വിശാലഹൃദയവുമാണു മഹാബലിയുടെ കഥയില്‍നിന്നു നാം ഉള്‍ക്കൊള്ളേണ്ടത്.

മഹാബലിയുടെ കാലത്തു എല്ലാവരും ഐശ്വര്യത്തിലും ശാന്തിയിലും ജീവിച്ചിരുന്നു. എങ്ങനെയാണു അതു സാദ്ധ്യമായത്? അന്നു രാജാവും ജനങ്ങളും, ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും ഒരുപോലെ ധര്‍മ്മനിരതരായിരുന്നു. സത്യം ആചരിച്ചും ദാനധര്‍മ്മങ്ങള്‍ ശീലിച്ചും അവര്‍ ജീവിച്ചു. അതാണ് അവരുടെ ഐശ്വര്യത്തിനു കാരണമായത്. ധര്‍മ്മത്തില്‍ നിന്നാണു സുഖവും ഐശ്വര്യവും ശാന്തിയുമെല്ലാം ഉണ്ടാവുന്നത്. ഈ സത്യം അന്നത്തെ ജനങ്ങള്‍ക്കറിയാമായിരുന്നു.

ഉല്ലാസവും സംസ്‌ക്കാരവും ഒത്തുചേരുമ്പോഴാണ് ജീവിതം ഉത്സവമായി മാറുന്നത്. മക്കള്‍ ഓണം ആഘോഷിക്കുമ്പോള്‍ ഇക്കാര്യംകൂടി ഓര്‍മ്മയില്‍ വയ്‌ക്കുന്നത് നല്ലതാണ്. പലപ്പോഴും ഉല്ലാസത്തിനു വേണ്ടി സംസ്‌ക്കാരത്തെ ബലികഴിക്കുന്നതായിട്ടാണ് കാണുന്നത്. വളരെക്കാലത്തെ ക്ഷമയും അദ്ധ്വാനവും കൊണ്ടേ നല്ല സംസ്‌ക്കാരം ഉണ്ടാക്കിയെടുക്കുവാന്‍ കഴിയൂ.  അത് നശിപ്പിക്കാനാണെങ്കില്‍ വളരെ എളുപ്പമാണുതാനും. എന്നാല്‍ അങ്ങനെ ചെയ്യുന്നതുവഴി നമ്മുടെ ജീവിതവും നരകത്തിലേയ്‌ക്കാണ് പോകുന്നതെന്ന് നമ്മള്‍ അറിയുന്നില്ല. അഗാധമായ കുഴിയില്‍ ചെന്നു വീണുകഴിഞ്ഞിട്ടു കരകേറാന്‍ പാടുപെടുന്നതിലും നല്ലത്  വീഴാതെ ശ്രദ്ധിക്കുന്നതല്ലേ.

ഓണക്കാലത്തു കുട്ടികള്‍ ഉത്സാഹപൂര്‍വ്വം ഊഞ്ഞാലാടും. ഇതിലും ഒരു തത്ത്വമുണ്ട്. ഊഞ്ഞാല്‍ ഉയരുമ്പോഴും താഴുമ്പോഴും കുട്ടികള്‍ക്കു സന്തോഷമാണ്. കാരണം താഴുന്നതു ഉയരാന്‍ വേണ്ടിയാണെന്നവര്‍ക്കറിയാം. അതിനാ

ല്‍ ദുഃഖമോ ഭയമോ ഇല്ല. അതുപോലെ ഉയരുമ്പോഴും അതു നീണ്ടുനില്‍ക്കില്ലെന്നറിയാം. അതിനാല്‍ അഹങ്കാരവുമില്ല. ജീവിതത്തിലും ഈയൊരു മനോഭാവമാണു നമുക്കു വേണ്ടത്. ജീവിതത്തില്‍ ചിലപ്പോള്‍ സുഖമുണ്ടാകും ചിലപ്പോള്‍ ദുഃഖമുണ്ടാകും. ചിലപ്പോള്‍ ഉയര്‍ച്ചയുണ്ടാകും ചിലപ്പോള്‍ താഴ്‌ച്ചയുണ്ടാകും. ഉയര്‍ച്ചയുണ്ടാകുമ്പോള്‍ നാം അഹങ്കരിക്കരുത്. അതു എന്നും നിലനില്ക്കില്ല എന്ന് ഓര്‍മ്മവേണം. അതുപോലെ കഷ്ടപ്പാടുണ്ടാകുമ്പോള്‍ തളര്‍ന്നുപോകുകയും അരുത്. അതും കഴിഞ്ഞുപോകും, വീണ്ടും നല്ല കാലം വരും എന്ന ബോധം വേണം.

ഓണക്കാലത്തു നാം പൂക്കളം ഒരുക്കാറുണ്ടല്ലോ. ഭഗവാനോടുള്ള കൃതജ്ഞതയുടേയും ഭക്തിയുടേയും പ്രതീകമാണു പൂക്കളം. യഥാര്‍ത്ഥത്തില്‍ നമ്മുടെ ഉള്ളിലാണ്  ഭഗവാനു പൂക്കളം ഒരുക്കേണ്ടത്. ഓരോ ഹൃദയത്തിലും കാരുണ്യവും സ്‌േനഹവും നിറയുമ്പോള്‍ ആ ഹൃദയങ്ങളെല്ലാം ഒന്നുചേര്‍ന്നു ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട പൂക്കളമായിത്തീരും.

ഈ ഓണക്കാലത്ത് നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും അങ്ങനെയുള്ള യജ്ഞമായിത്തീരട്ടെ. കാരുണ്യവും സ്‌േനഹവും നിറഞ്ഞ ഹൃദയങ്ങളെക്കൊണ്ടാകട്ടെ നാം ഭഗവാനെ വരവേല്ക്കാനൊരുക്കുന്ന പൂക്കളം. ധര്‍മ്മബോധവും ഈശ്വരചിന്തയും ഉള്‍ക്കൊണ്ടു പുതിയൊരു ജീവിതം കെട്ടിപ്പടുക്കുവാനുള്ള നമ്മുടെ തീരുമാനങ്ങളാവട്ടെ നാം ധരിക്കുന്ന ഓണക്കോടികള്‍. നമുക്ക് ആഹ്ലാദം തരുന്നതെന്തും മറ്റുള്ളവര്‍ക്കുകൂടി ആനന്ദം പകരുന്നതാകാന്‍ ഓണക്കളികള്‍ നമുക്കു മാതൃകയാകട്ടെ. ഓണക്കളികളില്‍ ജാതിമതചിന്തകളൊന്നും കൂടാതെ എല്ലാവരും ഒത്തുചേരുന്നതുപോലെ നമ്മിലെല്ലാം സഹോദരഭാവം നിറയട്ടെ. അങ്ങനെ ഐക്യത്തിലും സ്‌േനഹത്തിലും ആനന്ദത്തിലും എല്ലാവിധ വ്യത്യാസങ്ങളും മറന്ന് നമ്മള്‍ ഒന്നായിത്തീരട്ടെ.

Tags: Onam2020അമൃതാനന്ദമയി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.