തൊടുപുഴ: വാഹനയാത്രക്കാരെ വലച്ച് മാസങ്ങളായി തകര്‍ന്ന് കിടന്ന അമ്പലം റോഡ് ഗതാഗത യോഗ്യമാക്കി. നഗരത്തിലെ തന്നെ ഏറ്റവും പഴയ റോഡുകളിലൊന്നാണിത്.
തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മുന്നില്‍ നിന്ന് ആരംഭിച്ച് മൂവാറ്റുപുഴ റോഡില്‍ ചേരുന്നറോഡ് ആണ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതം സുഗമമാക്കിയത്. നേരത്തെ 25 മീറ്റര്‍ ഭാഗം ടൈല്‍ പാകി മനോഹരമാക്കിയിരുന്നു. ടൈല്‍ പാകിയ ഭാഗം റോഡില്‍ നിന്ന് അല്‍പം ഉയര്‍ന്ന് നിന്നിരുന്നതിനാല്‍ വാഹനങ്ങള്‍ ഇവിടെ ഇടിച്ചിറങ്ങുന്നതായി പരാതി ഉയര്‍ന്നിരുന്നു. മഴ കൂടി എത്തിയതോടെ ഇരുവശങ്ങളിലും കുഴികളും രൂപപ്പെട്ടു.
നേരത്തെ പണിയേറ്റെടുത്ത കരാറുകാരന്‍ റോഡ് തകര്‍ന്ന ഭാഗം നന്നാക്കാന്‍ തയാറായില്ല. ഇതാണ് പ്രശ്‌നം പരിഹരിക്കുവാന്‍ കാലതാമസം നേരിട്ടത്. വാര്‍ഡ് കൗണ്‍സിലര്‍ ഗോപാലകൃഷ്ണന്‍ കൗണ്‍സിലില്‍ പ്രശ്‌നം ഉന്നയിക്കുകയും പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഇടപെടല്‍ നടത്തി.
സംഭവം വാര്‍ത്തയായതോടെ നഗരസഭ കൗണ്‍സിലിലും ഗോപാലകൃഷ്ണന്‍ ഒറ്റയാള്‍ സമരം നടത്തി. ഇതിന്റെ ഭാഗമായി നഗരസഭ പുതിയ കരാറുകാരനെ കണ്ടെത്തി അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം കാണുകയായിരുന്നു. ടൈല്‍ പാകിയിരുന്നതിന്റെ 2 വശങ്ങളിലുമായി 12 മീറ്റര്‍ ഭാഗമാണ് കോണ്‍ക്രീറ്റ് ചെയ്ത് ടൈലിനോട് ഒപ്പമാക്കി ഗതാഗതയോഗ്യമാക്കിയത്.
സ്ഥലത്തെ ശ്രീകൃഷ്ണ റസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയും എല്ലാ പിന്തുണയുമായി കൗണ്‍സിലറുടെ ഒപ്പം നിന്നു. ഇവരുടെ ഇടപെടലും റോഡ് നിര്‍മ്മാണത്തിന്റെ വേഗതകൂട്ടി.
ഗാന്ധി സ്‌ക്വയര്‍ ഭാഗത്ത് നിന്ന് പഴയപാലം കടന്ന് വരുന്ന വാഹനങ്ങള്‍ മങ്ങാട്ടുക്കവല, കാരിക്കോട് മേഖലയിലേക്ക് പ്രധാനമായും പോയിരുന്നത് ഈ വഴിയായിരുന്നു. നിലവില്‍ ഒരു വശത്തേക്ക് മാത്രമാണ് ഇതുവഴി ഗതാഗതം അനുവദിച്ചിട്ടുള്ളത്. റോഡിന്റെ ഇരുവശങ്ങളിലും വാഹന പാര്‍ക്കിങ്ങിനും നിരോധനമുണ്ട്.
യാത്രക്കാര്‍ക്ക് മുന്‍ഗണന; കൗണ്‍സലര്‍
യാത്രക്കാരുടെ ബുദ്ധിമുട്ട് നേരില്‍ കണ്ടാണ് പ്രശ്‌നത്തില്‍ ഇടപെട്ടതെന്നും കരാറുകാരന്‍ പണി നടത്താന്‍ തയ്യാറാകാത്തതാണ് പ്രശ്‌നം നീണ്ട് പോകാന്‍ കാരണമായതെന്നും ആറാം വാര്‍ഡ് കൗണ്‍സലര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഒരാഴ്‌ച്ചകൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: