തൊടുപുഴ: നഗരത്തില്‍ ടാക്‌സി സ്റ്റാന്‍ഡിന് സമീപം അവശനിലയില്‍ കണ്ടെത്തിയ വൃദ്ധനെ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വെങ്ങല്ലൂര്‍ കണ്ടര്‍മഠം കാസി(കാസിയപ്പന്‍-78) മിനെ ആണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
തൊടുപുഴ ജ്യോതി സൂപ്പര്‍ ബസാറിന് എതിര്‍വശത്തുള്ള അശ്വനി ടാക്‌സി സ്റ്റാന്‍ഡിലാണ് സംഭവം.ടാക്‌സി ഡ്രൈവര്‍മാര്‍ ആറാം വാര്‍ഡ് കൗണ്‍സിലര്‍ കെ. ഗോപാലകൃഷ്ണനെ വിവരം അറിയിക്കുകയായിരുന്നു. നഗരസഭയും പോലീസുമായി സംസാരിച്ച ശേഷം വീട്ടുകാരെ പോലീസടക്കം വിവരം അറിയിച്ചെങ്കിലും ഇവര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല.
കൊറോണ പരിശോധന ഫലം ഹാജരാക്കിയാല്‍ ഏറ്റെടുക്കാമെന്ന് കുമാരമംഗലം പാറയിലെ ദിവ്യ രക്ഷാലയം അധികൃതര്‍ അറിയിച്ചു. ഉടനെ തന്നെ ഇദ്ദേഹത്തെ ഗോപാലകൃഷ്ണന്റെയും സ്ഥലം വാര്‍ഡ് കൗണ്‍സിലര്‍ ബിന്‍സി അലിയുടേയും നേതൃത്വത്തില്‍ നഗരസഭ ആംബുലന്‍സ് എത്തിച്ച് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയില്‍ കൊറോണ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആയതോടെ ഇദ്ദേഹത്തെ ഇതേ ആംബുലന്‍സില്‍ തന്നെ ദിവ്യരക്ഷാലയത്തിലെത്തിച്ചു. റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരനായ കാസിം വീടുമായി അകന്ന് കഴിയുകയാണ്. വാര്‍ദ്ധക്യ സഹജമായ പ്രശ്‌നങ്ങള്‍ ഇയാളെ അലട്ടിയിരുന്നു. ഇദ്ദേഹത്തെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണെന്ന് കൗണ്‍സിലര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: