ഇടുക്കി: ജില്ലയില്‍ രൂപതാ മെത്രാനും അഞ്ച് വൈദികര്ക്കുമടക്കം 49 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ അഞ്ച് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്നലെ 36 പേര്‍ക്ക് രോഗമുക്തി നേടി. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ ആകെ 1669 പേരായി. ഇതില്‍ 355 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇനി 626 പേരുടെ ഫലമാണ് ലഭിക്കാനുള്ളത്.
ഉറവിടം വ്യക്തമല്ല: 1. ആലക്കോട് കലയന്താനി സ്വദേശി(52), 2, 3. ഉപ്പുതറ സ്വദേശികള്‍(36, 60), 4. വാഴത്തോപ്പ് മുളകുവള്ളി സ്വദേശിനി(22), 5. വണ്ണപ്പുറം സ്വദേശി(62), ആലപ്പുഴയില്‍ ചെറുകിട വ്യാപാരി. സമ്പര്‍ക്കം: 6-8. കാമാക്ഷിയിലെ ഒരു കുടുംബത്തിലെ മൂന്നു പേര്(പുരുഷന് 65, 35. സ്ത്രീ 60), 9. കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി(54), 10-13. മരിയാപുരം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേര്(പുരുഷന് 8, 21, 46. സ്ത്രീ 66), 14, 15. രാജകുമാരി കുരുവിളാസിറ്റി സ്വദേശികളായ ദമ്പതികള്‍(60, 54), 16-19. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്(സ്ത്രീ 66, 25, നാല് വയസ്സുകാരി, 6 വയസുകാരന്), 20. വണ്ണപ്പുറം സ്വദേശിനി(35),
21-26. ഇടുക്കി രൂപത മെത്രാന് (47) ഉള്‍പ്പെടെ ആറ് വൈദികര്‍ (72, 27, 43, 29, 53), 27. ബിഷപ്പ് ഹൗസിലെ ഒരു ജീവനക്കാരന് (27). 28. ബൈസണ്‍വാലി സ്വദേശിനി(20), 29. കുമാരമംഗലം സ്വദേശി(58),
ആഭ്യന്തര യാത്ര: 30. ചക്കുപള്ളം സ്വദേശിനി(44), 31. ചക്കുപള്ളം സ്വദേശി(30), 32. ചിന്നക്കനാല്‍ സ്വദേശി (18), 33-38. ഉടുമ്പന്‍ചോല സ്വദേശിനികള്‍ (35, 43, 48, 26, 27, 45), 39. കഞ്ഞിക്കുഴി സ്വദേശി(26), 40. മറയൂര്‍ സ്വദേശി(19), 41. നെടുങ്കണ്ടം സ്വദേശി(23), 42. കുമളി സ്വദേശി(24), 43. പള്ളിവാസല്‍ സ്വദേശി(27), 44. രാജകുമാരി സ്വദേശി(56), 45. പീരുമേട് സ്വദേശിനി(35), 46. തൊടുപുഴ സ്വദേശി(22), 47, 48. ഉടുമ്പന്‍ചോല സ്വദേശികള്‍(38, 7) വിദേശത്ത് നിന്നെത്തിയത്: 49. വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശി(38). വാഴത്തോപ്പ് മഠത്തിലെ ആറ് കന്യാസ്ത്രികള്‍ക്ക് വ്യാഴാഴ്ച രോഗം കണ്ടെത്തിയിരുന്നു. എവിടെ നിന്നാണ് ഇവര്‍ക്ക് രോഗം വന്നതെന്നത് കണ്ടെത്താനായിട്ടില്ല. എന്നാല്‍ ഇവരെയെല്ലാം സമ്പര്‍ക്ക പട്ടികയിലാണ് ആരോഗ്യ വകുപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ സ്ഥിരീകരിച്ചവര്‍ക്ക് നിരവധി പേരുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ട്. ഇതിനാല്‍ തന്നെ രോഗബാധ എവിടെ നിന്ന് വന്നുവെന്നത് കണ്ടെത്തുക ബുദ്ധിമുട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: