മുംബൈ: തന്റെ കരിയറിലെ ഏറ്റവും സുപ്രധാനമായ വേഷങ്ങളിലൊന്നും സ്വപ്ന ചിത്രവുമായി തേജസ് ഈ വര്‍ഷം ഡിസംബറില്‍ ഷൂട്ടിങ് ആരംഭിക്കുമെന്ന് വ്യക്തമാക്കി ബോളിവുഡ് താരം കങ്കണ റാവത്ത്. ട്വിറ്ററിലൂടെ കങ്കണ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ ധീരരായ എയര്‍ഫോഴ്സ് പൈലറ്റുമാര്‍ക്കും സമര്‍പ്പിക്കുന്നു എന്ന് വ്യക്തമാക്കിയാണ് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് വിവരം നടി വെളിപ്പെടുത്തിയത്. ഡിസംബര്‍ ഈ ടേക്ക് ഓഫ് ചെയ്യാന്‍ തേജസ്, അഭിമാനിക്കുന്നു ഈ ധീരമായ കഥയുടെ ഭാഗമാകാന്‍ അഭിമാനിക്കുന്നു നമ്മുടെ ധീരരായ എയര്‍ഫോഴ്സ് പൈലറ്റുമാര്‍ക്ക് എന്നും കങ്കണ ട്വീറ്റ് ചെയ്തു.
തേജസ് യുദ്ധവിമാനത്തിന്റെ പൈലറ്റായാണ് കങ്കണ ചിത്രത്തില്‍ അഭിനയിക്കുന്നകത്. തേജസ് വിമാനത്തിനരികെ എയര്‍ഫോഴ്സ് പൈലറ്റിന്റെ യൂണിഫോമില്‍ നില്ക്കുന്ന ചിത്രവും കങ്കണ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫെബ്രുവരിയില്‍, കങ്കണ തന്റെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെക്കുകയും വ്യോമസേന പൈലറ്റിന്റെ വേഷം അവതരിപ്പിക്കുമെന്ന് കങ്കണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2016 ല്‍ സ്ത്രീകളെ പോരാട്ട വേഷങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യന്‍ വ്യോമസേനയുടെ സുപ്രധാന തീരുമാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. ഉറി എന്ന ചിത്രത്തിനു ശേഷം ഇന്ത്യന്‍ സൈന്യത്തിന്റെ വീരകഥ പറയുന്ന ഈ ചിത്രവും നിര്‍മിക്കുന്നത് റോണി സ്ക്രൂവാല ആണ്. സര്‍വേശ് മേവരയാണ് സംവിധായകന്. ഈ ചിത്രത്തിന് പുറമെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവചരിത്രമായ ‘തലൈവി’ എന്ന ചിത്രത്തിന്റെ പ്രകാശനത്തിനായി കങ്കണ കാത്തിരിക്കുകയാണ്. ആറ് നൂറ്റാണ്ടുകളായി വ്യാപിച്ചുകിടക്കുന്ന ‘അപരജിത അയോദ്ധ്യ’ എന്ന പീരിയഡ് നാടകത്തിന്റെ ജോലികളും ഉടന്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: