തൃശൂര്‍ : ദേശീയപക്ഷിയായ മയിലിന്റെ ജഡം മണിക്കൂറുകളോളം വഴിയരികില്‍. അറിയിച്ചിട്ടും നടപടിയെടുക്കാതിരുന്ന പോലീസ്, വനംവകുപ്പ് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതാവിന്റെ കുത്തിയിരിപ്പ് സമരം. കാറളം ചെമ്മണ്ട കൊടുന്തറ പാലത്തിന് സമീപത്താണ് മയിലിന്റെ ജഡം കണ്ടെത്തിയത്.
ഇതുവഴിയെത്തിയ ബി.ജെ.പി ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷിയാസ് പാളയംകോട്ട് വിവരം പോലീസിനെ അറിയിച്ചു. എന്നാല്‍ രണ്ടര മണിക്കൂറായിട്ടും ആരും എത്തിയില്ലെന്ന് ഷിയാസ് ആരോപിക്കുന്നു.ഇതേത്തുടര്‍ന്ന് ഷിയാസ് ജഡത്തിനരികില്‍ കുത്തിയിരിപ്പ് ആരംഭിച്ചു. ഷിയാസ് പ്രതിഷേധമാരംഭിച്ചതോടെ മറ്റ് പ്രവര്‍ത്തകരും സ്ഥലത്തെത്തി. തുടര്‍ന്ന് അധികൃതരെത്തി നടപടികള്‍ പൂര്‍ത്തിയാക്കി ജഡം നീക്കം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: