തൊടുപുഴ: കൊറിയര്‍ വിതരണത്തിന് എത്തിയ യുവാവിനെ മര്‍ദിച്ച് പരുക്കേല്പിച്ച ശേഷം പണവും കവര്‍ന്നതായി പരാതി. മൂന്നംഗ സംഘമാണ് കലയന്താനി കുഴിമാക്കല്‍ ഡാല്വിന് കെ. ജോസ് (20)നെ ആക്രമിച്ചത്. ഹെല്‍മറ്റിനും, ചുടു കട്ടക്കും ഇടിച്ച് പരുക്കേല്പിച്ചു. സംഭവത്തില്‍ കിഷോര്‍ എന്നയാളെ പിടികൂടിയതായി പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ കീരികോട് കുരിശ് പള്ളിക്ക് സമീപത്തായിരുന്നു അതിക്രമം. മങ്ങാട്ടുകവലയിലെ കൊറിയര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഡാല്വിന് കീരികോട് സ്വദേശിയുടെ പേരില്‍ വന്ന പാഴ്സല്‍ നല്‍കുന്നതിന് പോയ വഴിയാണ് ആക്രമണം നടന്നത്. ആദ്യം ഫോണ്‍ ചെയ്തപ്പോള്‍ ഇയാള്‍ ഇടവെട്ടി ഭാഗത്ത് ഉണ്ടെന്നും അവിടെ പാഴ്സല്‍ എത്തിക്കാനും ആവശ്യപ്പെട്ടു അവിടെ എത്തിയപ്പോള്‍ തെക്കുംഭാഗത്തിന് വരാന്‍ നിര്‍ദേശിച്ചു.
അവിടെ നിന്നു വിളിച്ചപ്പോള്‍ കീരികോട് കുരിശു പള്ളിയുടെ അടുക്കല്‍ എത്താന്‍ പറഞ്ഞതായി ഡാല്വിന് പറഞ്ഞു. പല സഥലം പറഞ്ഞതോടെ ഇവരോട് കൃത്യമായ സ്ഥലം പറയാന്‍ ഡാല്വിന് ആവശ്യപ്പെട്ടു. തുടര്‍ന്ന് കീരികോട് എത്തിയപ്പോള്‍ മൂന്നംഗ സംഘം എത്തി ഹെല്‍മറ്റ് ബലമായി വലിച്ച് ഊരി ഡാല്‍വിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഡാല്‍വിന്റെ പേഴ്സും കാണാതായി ഇതില്‍ കുറിയര്‍ കലക്ഷന്‍ തുക ആയി ലഭിച്ച 11,000 രൂപയും സ്വന്തമായി ഉണ്ടായിരുന്ന 30,000 രൂപയും നഷ്ട്ടപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: