മറയൂര്‍: കോവില്‍ക്കടവ് പാമ്പാറിന് സമീപം സ്വകാര്യ ഭൂമിയില്‍ നിന്ന് ഏഴ് ചന്ദനമരം മോഷണം പോയി. ഏഴ് മരങ്ങളുടെയും കാതലുള്ള ഭാഗം പൂര്‍ണ്ണമായും മോഷ്ടിക്കപെട്ടു. അരക്കോടി രൂപയോളം വിലമതിക്കുന്ന ചന്ദനം മോഷണം പോയെന്നാണ് കരുതപെടുന്നത്. ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും സ്വകാര്യഭൂമിയില്‍ നിന്നും ചന്ദന മോഷണം സജ്ജിവമായിരിക്കുകയാണ്.
അതേസമയം ഏകദേശം രണ്ട് മാസം മുമ്പ് മോഷണം നടന്നിരിക്കാമെന്നും സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരുന്നതായി മറയൂര്‍ റെയ്ഞ്ച് ഓഫീസര്‍ അരുണ്‍ രാജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: