ബീജിങ്: സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ചൈനയുടെ മുകളിലൂടെ ചാരയുദ്ധവിമാനങ്ങള്‍ പറത്തി അമേരിക്ക. ചൈനയുടെ നോ ഫ്ളൈ സോണിലൂടെയാണ് യു-2 വിഭാഗത്തില്‍പ്പെടുന്ന ചാരവിമാനങ്ങള്‍ അമേരിക്ക പറത്തിയത്. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അമേരിക്കയുടെ ചാരവിമാനങ്ങള്‍ തങ്ങളുടെ നോ ഫ്ളൈ സോണില്‍ ചൈനയും സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങള്‍ സൈനികാഭ്യാസം നടത്തുന്ന സ്ഥലത്തൂടെയാണ് അമേരിക്ക ചാരവിമാനം പറത്തിയത്. ഇത് മനപൂര്‍വ്വമുള്ള പ്രകോപനം സൃഷ്ടിക്കലാണെന്നും ചൈന പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാനിയമങ്ങളുടെ ലംഘനമാണെന്നും പ്രതിരോധ മന്ത്രാലയ വക്താവ് വു ക്വിയാനെ പറഞ്ഞു.
വടക്കന്‍ ചൈനയിലെ സൈനിക ക്യാമ്പിന് മുകളിലൂടെയാണ് അമേരിക്കയുടെ ചാരവിമാനം പറന്നതെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അമേരിക്കയുടെ നീക്കം പ്രത്യക്ഷമായ നീക്കത്തില്‍ ചൈന ഞെട്ടിയിരിക്കുകയാണ്. സ്ഥലങ്ങളുടെ വീഡിയോ ദൃശ്യങ്ങളും റഡാര്‍ സിഗ്നലുകളും മനസിനിലാക്കുവാനുള്ള സംവിധാനം യു-2 വിഭാഗത്തിലുള്ള വിമാനങ്ങള്‍ക്കുണ്ട്. 850 കിലോമീറ്റര്‍ വേഗതയിലാണ് ഈ വിമാനം നോണ്‍ ഫ്ളൈ സോണിലൂടെ പറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: