Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ടേസ്ട്രിയിൽ തന്ത്രപ്രധാന നിക്ഷേപം നടത്തി യുഎസ് ടി ഗ്ലോബൽ

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്ന നൂതന സാങ്കേതികവിദ്യയാണ് ടേസ്ട്രി, ഉപഭോക്താക്കളുടെ മുൻ‌ഗണനകൾ കൃത്യതയോടെ മനസ്സിലാക്കാൻ സഹായിക്കുന്ന സാങ്കേതിക രംഗത്തെ നിക്ഷേപം, റീറ്റെയ്ൽ വ്യവസായ മേഖലയിൽ നിർണായകമായ മാറ്റങ്ങൾക്ക് ഇടയാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2020, 09:04 pm IST
in Technology

തിരുവനന്തപുരം: ലോകത്തെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി ഗ്ലോബൽ, സെൻസറി സയൻസസ് കമ്പനിയായ ടേസ്ട്രിയിൽ തന്ത്രപ്രധാന നിക്ഷേപം നടത്തി.  ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങളുമായി അവരെ ബന്ധപ്പെടുത്തുന്നതിന് ആധുനിക രസതന്ത്രം, മെഷീൻ ലേണിങ്ങ്,  ആർടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ ഉപയോഗപ്പെടുത്തുന്ന സെൻസറി സയൻസസ് കമ്പനിയാണ് ടേസ്ട്രി.  

യുഎസ്ടി ഗ്ലോബലും ടേസ്ട്രിയും പ്രദാനം ചെയ്യുന്ന നൂതനമായ ഈ സാങ്കേതിക വിദ്യയിലൂടെ  ഇടപാടുകാർക്ക്  ഉപഭോക്തൃ മുൻ‌ഗണനകൾ അതിവേഗം തിരിച്ചറിയാനാവും.  എങ്ങനെ രുചിക്കാം എന്ന്  ഒരു കമ്പ്യൂട്ടറിനെ കൃത്യമായി പഠിപ്പിക്കുകയാണ് ടേസ്ട്രി സാങ്കേതിക വിദ്യ. ഉത്പന്നങ്ങളിലെ വ്യത്യസ്ത ഫ്ലേവറുകളെ വേർതിരിച്ചറിയാൻ രാസവിശകലന സാങ്കേതികവിദ്യയാണ് (കെമിക്കൽ അനാലിസിസ്) ടേസ്ട്രി ഉപയോഗപ്പെടുത്തുന്നത്. നേരിയ വ്യത്യാസങ്ങൾ പോലും കൃത്യതയോടെ തിരിച്ചറിയാനാവും. നൂതനമായ ഈ സാങ്കേതികവിദ്യ ഇടനിലക്കാരില്ലാത്ത ഡയറക്റ്റ്-റ്റു-കൺസ്യൂമർ വിപണിയിൽ ഏറെ പ്രയോജനം ചെയ്യും.

ആഗ്രഹിക്കുന്ന ഫ്ലേവറുകളെയും അവയുടെ വിവിധങ്ങളായ കോമ്പിനേഷനുകളെയും ഉത്പന്നങ്ങളുടെ കെമിക്കൽ അനാലിസിസുമായി ബന്ധിപ്പിക്കും. അതുവഴി ഫ്ലേവറുകളെയും ഉത്പന്നങ്ങളെയും അതിവേഗം മാച്ച് ചെയ്യാൻ കഴിയും. ടേസ്ട്രിയുടെ ഈ അത്യാധുനിക സാങ്കേതികവിദ്യ റീറ്റെയ്ൽ വ്യാപാര മേഖലയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കും.  

ഈ അൽ‌ഗോരിതം അനുസരിച്ച്, ഏത് ഉത്പന്നമാണ് വാങ്ങേണ്ടത് എന്ന കൃത്യമായ നിർദേശം  കസ്റ്റമേഴ്സിന് നല്കാനാവും. ഇതുമൂലം റീറ്റെയ്ലർമാർക്ക് തങ്ങളുടെ പ്രൊഡക്റ്റ് മിക്സ് (ഉത്പന്ന മിശ്രിതം)  വേണ്ടരീതിയിൽ ക്രമീകരിക്കാനും അതുവഴി വിൽപന, മാർജിൻ, സ്റ്റോർ ലോയൽറ്റി എന്നിവ വർധിപ്പിക്കാനും സാധിക്കുന്നു.  

ബ്രാൻ്റുകൾക്കും റീറ്റെയ്ലർമാർക്കും ഒരേപോലെ ഗുണകരമായ ഈ സാങ്കേതിക വിദ്യ ഉത്പന്ന വികസനം, ഇൻ‌വെന്ററി വാങ്ങൽ, ഡയറക്റ്റ്-റ്റു-കൺസ്യൂമർ ശുപാർശകൾ എന്നിവയിലെല്ലാം ശാസ്ത്രീയമായ നിർദേശങ്ങളാണ് മുന്നോട്ടു വെയ്‌ക്കുന്നത്. ബിസിനസ് മെച്ചപ്പെടുത്താനുള്ള  തന്ത്രപ്രധാന നീക്കങ്ങളിലും ഇത് ശാസ്ത്രീയമായ ഉൾക്കാഴ്ചകൾ പകർന്നു നല്കും.

ഒരു യഥാർഥ ഗെയിം ചെയ്ഞ്ചറുമായുള്ള പങ്കാളിത്തമാണ് യാഥാർഥ്യമാവുന്നതെന്നും അതിൽ ഏറെ സന്തോഷമുണ്ടെന്നും യുഎസ് ടി ഗ്ലോബൽ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ സുനിൽ കാഞ്ചി അഭിപ്രായപ്പെട്ടു.  “മണവും രുചിയും  അടിസ്ഥാനമായ ഉത്പന്നങ്ങളുടെ വിൽപനയിൽ നിലവിലുള്ള  രീതിയെ ഇത് അടിമുടി മാറ്റിമറിക്കും. ഉത്പന്നങ്ങളെ, ആർക്ക് വേണ്ടിയാണോ അവ നിർമിക്കുന്നത്, അവരുമായി ബന്ധപ്പെടുത്തും.

തികച്ചും വ്യത്യസ്തവും നൂതനവുമായ ഈ സാങ്കേതികവിദ്യ, ഉപഭോക്താക്കളുടെ വ്യക്തിഗത അഭിരുചികളെ സൂക്ഷ്മതയിൽ തിരിച്ചറിയുന്നതിനാൽ, അതിനനുസരിച്ചുള്ള പ്രൊഡക്റ്റ് റെക്കമെൻ്റേഷനുകളാണ് നൽകുന്നത്.  അടുത്തിടെ താൻ കണ്ടതിൽവെച്ച് ഏറ്റവും മികച്ച ഇന്നൊവേഷൻ എന്നാണ് ഞങ്ങളുടെ ഇടപാടുകാരിൽ ഒരാളും ലോകത്തെ വൻകിട റീറ്റെയ്ലർ കമ്പനിയുടെ സിഇഒയുമായ വ്യക്തി അഭിപ്രായപ്പെട്ടത്.”

ഇത്തരത്തിൽ ഉപഭോക്താക്കളെ സെൻസറി അധിഷ്ഠിത ഉത്പന്നങ്ങളുമായി പൊരുത്തപ്പെടുത്താനുള്ള ടേസ്ട്രിയുടെ കഴിവിനെ ‘റിവേഴ്സ് ‘ രീതിയിലും പ്രയോജനപ്പെടുത്താനാവും. അതായത് ഉത്പാദകർക്ക് ഒരു കെമിസ്ട്രി ‘ഫിംഗർപ്രിന്റ് ‘ നൽകാനും ഇതുവഴി സാധിക്കും. അങ്ങിനെ ഒരു വ്യക്തിക്കോ, ഒരുകൂട്ടം വ്യക്തികൾക്കോ വേണ്ട ഉത്പന്നങ്ങൾ  നിർമിക്കാനാവും.  ഈ ഫിംഗർപ്രിൻ്റ് ഉപയോഗിച്ച് പുതിയ ഉത്പന്നങ്ങൾ വികസിപ്പിക്കാനും നിലവിലുള്ള ഉത്പന്നങ്ങളിൽ ആവശ്യമായ പരിഷ്കാരങ്ങൾ കൊണ്ടു വരാനും കഴിയും.

തന്ത്രപ്രധാന നിക്ഷേപകനും പങ്കാളിയുമായി യുഎസ്ടി ഗ്ലോബൽ മാറുന്നത് തങ്ങളുടെ പ്രവർത്തനമേഖല വിപുലപ്പെടുത്തുമെന്നും, മത്സരക്ഷമത വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന റീറ്റെയ്ലർമാർക്ക് നൂതനമായ  സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള    അവസരങ്ങൾ വർധിപ്പിക്കുമെന്നും ടേസ്ട്രിയുടെ സിഇഒയും സ്ഥാപകയുമായ കാതറീന ആക്സൽസൺ പറഞ്ഞു.  

“സെൻസറി സയൻസും ആർടിഫിഷ്യൽ ഇൻ്റലിജൻസും ഉപയോഗിച്ച് ഒരു സ്റ്റോറിന്റെ വിൽപന മെച്ചപ്പെടുത്താനുള്ള എല്ലാ വഴികളും ഞങ്ങൾ സ്വീകരിക്കുന്നു”- അവർ വിശദമാക്കി.  

“ഉത്പന്നങ്ങൾ തെരഞ്ഞെടുക്കുന്ന രീതിയിൽ വരുത്തുന്ന ഇത്തരം മാറ്റങ്ങൾ വഴി ഡയറക്റ്റ്-റ്റു-കൺസ്യൂമർ വിൽപനയ്‌ക്കുള്ള സാധ്യതകൾ വികസിക്കുകയാണ്. ഇത് ഒരു പുതിയ ചിന്താരീതിയാണ്.  ആത്യന്തികമായി ഇത് മാറ്റി മറിക്കുന്നത് ഉപഭോക്തൃ അനുഭവത്തെയാണ് “-  കാഞ്ചി കൂട്ടിച്ചേർത്തു.

Tags: നിക്ഷേപംയുഎസ് ടി ഗ്ലോബല്‍Tasteri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ പ്രധാന നിക്ഷേപ കേന്ദ്രമായി ഉയര്‍ന്നതായി സര്‍ബാനന്ദ് സോനോവാള്‍ ; ബി 20 സമ്മേളനം സൂറത്തില്‍ പുരോഗമിക്കുന്നു

World

വാര്‍ഷിക നിക്ഷേപ സമ്മേളനം 2023ന് യു എ യില്‍ തുടക്കമായി; നിക്ഷേപകരെ കാത്ത് കേരള സ്റ്റാര്‍ട്ടപ്പുകളും

Kerala

നിക്ഷേപ തട്ടിപ്പ് കേസ്; ബിനാമി ഇടപാടുകളില്‍ വിശദമായ അന്വേഷണം വേണം, പ്രവീണ്‍ റാണയെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം ഒ ബൈ താമര ഹോട്ടലില്‍ വിദ്യാധന്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ ഏകദിനസംഗമപരിപാടി സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി കുമാരി ഷിബുലാല്‍ ഉദ്ഘാടനം ചെയ്യുന്നു. ട്രസ്റ്റിമാരായ പ്രൊഫ. എസ്. രാമാനന്ദ്, ശ്രുതി ഷിബുലാല്‍, എസ്.ഡി. ഷിബുലാല്‍, യുഎസ്ടി സിഇഒ കൃഷ്ണ സുധീന്ദ്ര, വിദ്യാധന്‍ നാഷണല്‍ പ്രോഗ്രാം ഡയറക്ടര്‍ മീരാ രാജീവന്‍ സമീപം
Education

സ്‌കോളര്‍ഷിപ്പ് ലഭിക്കുക 6600 വിദ്യാര്‍ഥികള്‍ക്ക്; വിദ്യാധന്‍ ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

Technology

ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടമായി വീണ്ടും യു.എസ്.ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.