കൊച്ചി: നയതന്ത്രത്തിന്റെ മറവില്‍, സ്വര്‍ണക്കടത്തിന്റെ വഴിയിലൂടെ യുഎഇയില്‍ നിന്ന് ഇറക്കുമതി ചെയ്ത ‘ഖുറാന്’ കടത്തിയത് കര്‍ണാടകത്തിലെ ഭട്കലിലേക്കും. ഇക്കാര്യവും മന്ത്രിയുടെ വിശദീകരണവും വിലയിരുത്തിയ അന്വേഷണ ഏജന്‍സികള്‍, മന്ത്രി കെ.ടി. ജലീല്‍ വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്സിആര്‍എ) ലംഘിച്ചതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്കി. മന്ത്രിക്കെതിരേ ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് ഇനി തീരുമാനിക്കേണ്ടത് ആഭ്യന്തര മന്ത്രാലയവും മന്ത്രി അമിത് ഷായുമാണ്.
സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് ഖുറാന് ഇറക്കുമതി ഇടപാടുമായി ബന്ധമുണ്ടെന്ന് വന്നിട്ടുള്ളതിനാല്‍ എന്‍ഐഎയ്ക്ക് കേസന്വേഷിക്കാം. എന്നാല്‍, ഇറക്കുമതി ചെയ്ത പായ്ക്കറ്റുകളില്‍ മുഴുവന്‍ ഖുറാന് ആയിരുന്നോ എന്ന് സംശയം ഉള്ളതിനാല്‍, സിബിഐ അന്വേഷണവും വരാം. കസ്റ്റംസ്, ഇഡി ഏജന്‍സികളുടെ അന്വേഷണത്തിനപ്പുറമാണ് ഈ ഇടപാടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
യുഎഇയില്‍നിന്നു വന്ന, മന്ത്രി ജലീല്‍ ഖുറാന് എന്നു പറയുന്ന, പാഴ്സല്‍ തന്റെ മണ്ഡലമായ എടപ്പാളിലാണ് വിതരണം ചെയ്തതെന്ന് മന്ത്രി പറയുന്നെങ്കിലും പാഴ്സലുമായി വാഹനം കര്‍ണാടകത്തിലെ ഭട്കലിലേക്കാണ് പോയതെന്ന് അന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചു. ലോറി ഡ്രൈവറെ ഏജന്‍സി ചോദ്യം ചെയ്തിരുന്നു.
മന്ത്രിയുടെ പ്രസ്താവന, പ്രോട്ടോകോള്‍ ഓഫീസറുടെ രേഖാമൂലമുള്ള വിശദീകരണം, പ്രാഥമിക അന്വേഷണത്തില്‍ ലഭ്യമായ വിവരങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇതിനു പുറമേ, മന്ത്രി ജലീലിന്റെ ഫേസ്ബുക് പോസ്റ്റും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ നല്കിയ വിശദീകരണവും ഏജന്‍സി ആഭ്യന്തര വകുപ്പിന്റെ പക്കലെത്തിച്ചു.
കര്‍ണ്ണാടകത്തിലെ ഭട്കല്ഹാജിമസ്താന്റെ കാലം മുതല്ക്കേ കള്ളക്കടത്തിന്റെ കേന്ദ്രമാണ് ഈ നഗരം. ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകര സംഘടനയുടെ സ്ഥാപകരായ യാസിന് ഭട്കല്, റിയാസ് ഭട്കല്, ഇക്ബാല്‍ ഭട്കല്, യാസിന് ഭട്കലിന്റെ ഭാര്യ ഷാഹിദ ഖാന്, എന്നിവരുടെ കേന്ദ്രമായിരുന്നു. നിരവധി ബോംബ് സ്ഫോടനങ്ങളില്‍ പ്രതികളാണ് ഇവരെല്ലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: