റിയോ ഡി ജനീറോ: ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോക്ക് ഒടുവില്‍ ജയില്‍ മോചനം. വ്യാജ പാസ്പോര്‍ട്ടുപയോഗിച്ച് രാജ്യത്തെത്തിയതിന് പരാഗ്വെയില്‍ കഴിഞ്ഞ അഞ്ച് മാസമായി തടവിലായിരുന്നു താരം. ജയില്‍ മോചിതനായതോടെ റൊണാള്‍ഡീഞ്ഞോക്ക് ബ്രസീലിലേക്ക് മടങ്ങാനാകും.
വ്യാജ പാസ്പോര്‍ട്ടുപയോഗിച്ച് രാജ്യത്തെത്തിയതിന് റൊണാള്‍ഡീഞ്ഞോയും സഹോദരന് റോബര്‍ട്ടോ അസിസ് മൊറീറയും മാര്‍ച്ച് ആറിനാണ് പരാഗ്വെയില്‍ പിടിയിലായത്. ഇരുവരെയും ഒരു മാസം ജയിലില്‍ പാര്‍പ്പിച്ചു. പിന്നീട് കര്‍ശന നിബന്ധനകളോടെ ഹോട്ടലിലേക്ക് മാറ്റി. 90,000 ഡോളര്‍ പിഴയടച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്. സഹോദരന് 1,10,000 ഡോളറും പിഴയടയ്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: