ന്യൂദല്‍ഹി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇരട്ടനിലപാട്. യുപിഎ സര്‍ക്കാരിന്റെ ഭരണ കാലത്ത് രാജ്യത്തെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യവ്യക്തികള്‍ക്ക് നല്കുവാന് തീരുമാനിച്ചപ്പോള്‍ സീതാറാം യെച്ചൂരി അധ്യക്ഷനായ പാര്‍ലമെന്ററി പാനലാണ് വിമാനത്താവളങ്ങള്‍ ആഭ്യന്തര, അന്തര്‍ദ്ദേശീയ സ്വകാര്യ വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ക്ക് ദീര്‍ഘകാല പാട്ടത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ടത്.
ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്കാന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എഎഐ) അധികാരം നല്‍കണമെന്നും ഇവര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത്തരത്തിലൊരു നിലപാട്സ്വീകരിച്ചിരുന്ന യെച്ചൂരിയാണ് ഇപ്പോള്‍ തിരുനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ ഏതിര്‍പ്പുമായി രംഗത്ത് വരുന്നത്. 2013ല്‍ മന്മോഹന് സിങ് പ്രധാനമന്ത്രിയായിരുന്ന സമയത്താണ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്നതിനേക്കുറിച്ച് തീരുമാനിച്ചത്.
എന്നാല്‍ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഒരു സ്വകാര്യവ്യക്തിക്ക് നല്‍കുന്നതിന് പകരം ആഭ്യന്തര, അന്തര്‍ദ്ദേശീയ സ്വകാര്യ വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ക്ക് ദീര്‍ഘകാല പാട്ടത്തിന് നല്‍കണമെന്നായിരുന്നു സീതാറാം യെച്ചൂരി ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് കൊല്‍ക്കത്ത, ചെന്നെ തുടങ്ങിയ അഞ്ച് വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കുന്നതിനേക്കുറിച്ചുള്ള റിപ്പോര്‍ട്ട് സീതാറാം യെച്ചൂരി രാജ്യസഭാ ചെയര്മാന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയത് തെറ്റായ തീരുമാനമാണെന്നാണ് ഇപ്പോള്‍ സീതാറാം യെച്ചൂരി പറയുന്നത്.
ഒരു ബിസിനസ് ഗ്രൂപ്പിന് എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പ് നല്‍കുന്നത് അവരുടെ മേല്‍ക്കോയ്മ വളര്‍ത്താന്‍ മാത്രമേ സഹായിക്കൂ. യാത്രക്കാര്‍ക്കും എയര്‍ലൈന്‍സുകള്‍ക്കും ഇത് അമിത ഭാരമുണ്ടാക്കും. കേരള സര്‍ക്കാരിന്റെ പ്രൊപോസല്‍ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി നല്കിയ ഉറപ്പ് ലംഘിക്കപ്പെട്ടു എന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ നിന്ന് വ്യക്തമാണെന്നുമാണ് യെച്ചൂരി ഇപ്പോള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: