കേരളം മതഭീകരവാദികള്‍ക്ക് വളക്കൂറുള്ള മണ്ണായി മാറുന്നോ എന്ന സംശയം ബലപ്പെടുത്തുകയാണ് വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്കിന്റെ കേരളത്തെക്കുറിച്ചുള്ള പരാമര്‍ശം. മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യത്ത് ജീവിക്കുകയോ അതല്ലെങ്കില്‍ മുസ്ലിങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന സംസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കുകയോ ചെയ്യുന്നതാണ് ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് അഭികാമ്യം എന്ന സക്കീറിന്റെ അഭിപ്രായം ഒറ്റപ്പെട്ട കാഴ്ചപ്പാടായി കരുതാനാവില്ല. കേരളമാണ് മുസ്ലിങ്ങള്‍ക്ക് അത്തരത്തില്‍ സമീപിക്കാവുന്ന ഏറ്റവും യോജിച്ച സംസ്ഥാനം എന്ന അഭിപ്രായം കേരളത്തിനുള്ള ബഹുമതിയല്ല, മുന്നറിയിപ്പാണ്. നമ്മുടെ സംസ്ഥാനത്തെ ഭീകരവാദികളുടെ താവളമായി വേഗത്തില്‍ മാറ്റിയെടുക്കാം എന്ന ചിന്തയാണ് അതിന് പിന്നില്‍.
കേരളത്തില്‍ മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഇല്ലെന്നും ഇവിടെ മുസ്ലിങ്ങള്‍ക്ക് വളരാന്‍ സാധിക്കും എന്നും ഉള്ള സക്കീറിന്റെ കണ്ടെത്തലിന് പിന്നില്‍ സഹിഷ്ണുത മുതലെടുക്കാനുള്ള തന്ത്രമാണ്. മുസ്ലിങ്ങള്‍ക്ക് സംഘടിക്കാനും ശക്തരാവാനും പറ്റിയ ഇടമായി സക്കീര്‍, ഈ സംസ്ഥാനത്തെ കാണുന്നു. ഇന്ത്യയില്‍ ബിജെപിയുടെ വേരോട്ടം ശക്തമായ സംസ്ഥാനങ്ങളില്‍ ഇസ്ലാമിക ഭീകരവാദത്തിന് സാധ്യതയില്ലെന്ന തിരിച്ചറിവാണ് ഈ ആഹ്വാനത്തിന് പിന്നില്‍. ഒരു മതഭീകരവാദിയുടെ ജല്‍പ്പനമായി കരുതി ഇത്തരം പരാമര്‍ശങ്ങളെ തള്ളിക്കളയാനാവില്ല. ഇത്തരക്കാര്‍ക്ക് വ്യക്തമായ ലക്ഷ്യവും അജïയുമുïെന്ന് ഭരണകൂടവും സമൂഹവും മനസ്സിലാക്കണം. മതസ്പര്‍ദ്ധ വളര്‍ത്തി രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്നതാണ് ഇക്കൂട്ടരുടെ തന്ത്രം. രാജ്യത്തെ മുസ്ലിം ജനത ഒന്നിച്ച് നിന്ന് ഒരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കണം എന്നും സക്കീര്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ഏകദേശം മുപ്പത് കോടി മുസ്ലിങ്ങളുïെന്നും അവരെ ഏകോപിപ്പിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീ
കരിക്കണം എന്നും പറയുമ്പോള്‍ തന്നെ കാര്യം വ്യക്തമാണ്. ദേശീയതയില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന ബിജെപിയെ, മുസ്ലിം ഭീകരര്‍ക്ക് വേണ്ടി പണിയെടുക്കുന്നവര്‍ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. മുസ്ലിം വോട്ടുകള്‍ ഏകോപിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുക, മറ്റ് പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഏര്‍പ്പെടുക, അതിലൂടെ തങ്ങളുടെ അജï രാജ്യത്ത് നടപ്പാക്കുക. ഹിന്ദുക്കള്‍ അല്ല എന്ന വാദം ഉയര്‍ത്തി ദളിതരേയും കൂടെ കൂട്ടണമെന്നും സംഘടനാബലം അതോടെ 60 കോടിയായി ഉയരുമെന്നും സക്കീര്‍ കണക്ക് കൂട്ടുന്നു.
കേരളത്തിന്റെ പൊതുവായിട്ടുള്ള മത-സാമൂഹിക ഐക്യത്തിന്റെ മറവില്‍ ഇസ്ലാം ഭീകരവാദത്തിന്റെ വിത്തിറക്കലിനാണ് സക്കീറിനെ പോലുള്ളവര്‍ ശ്രമിക്കുന്നത്. നിലവില്‍ കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലവും അവര്‍ക്ക് അനുകൂലമാണ്. ന്യൂനപക്ഷ പ്രീണനം വോട്ടു നേടാനുള്ള തന്ത്രമാക്കിമാറ്റിയ സര്‍ക്കാരുകളാണ് കേരളം മാറി മാറി ഭരിച്ചുകൊണ്ടിരിക്കുന്നത്. അതുതന്നെയാണ് മുസ്ലിം അനുകൂല സംസ്ഥാനമായി കേരളത്തെ കാണാനുള്ള പ്രധാന കാരണവും. സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്ന സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോള്‍ ഭീകരവാദ ബന്ധവും മറനീക്കി പുറത്തുവരികയാണ്. ഈ കേസില്‍, ഭരണത്തിലിരിക്കുന്ന ഉന്നതര്‍ക്ക് പോലും ബന്ധമുïെന്ന് തെളിയുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്; എല്ലാ തലങ്ങളിലും ഭീകരവാദത്തിന് കോപ്പുകൂട്ടുന്നവര്‍ പിടിമുറുക്കുന്നു.
ഭാരതത്തിന്റെ ദേശീയതയിലും അഖണ്ഡതയിലും വിശ്വസിക്കുന്നവരാണ് രാജ്യത്തെ ഭൂരിപക്ഷം മുസ്ലിങ്ങളും. അവര്‍ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവരാണെങ്കില്‍ കൂടി സക്കീര്‍ നായിക്കിനെപോലുള്ള ഒരാളുടെ വാക്കുകളില്‍ ആകൃഷ്ടരാവില്ല. വിശുദ്ധ ഗ്രന്ഥമായ ഖുറാനും
മതവേഷമായ ബുര്‍ഖയും കള്ളക്കടത്ത് പോലുള്ള അവിഹിത ഇടപാടുകള്‍ക്ക് മറയാക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് മുസ്ലിം സമുദായ നേതൃത്വം തന്നെ മുന്നോട്ട് വന്നിരിക്കുന്നത് ആശ്വാസകരവും സ്വാഗതാര്‍ഹവുമാണ്. പക്ഷെ, നിഷ്പക്ഷമായി ചിന്തിക്കുന്നവരുടെയും കണ്ണില്‍ പൊടിയിട്ട്, നിശബ്ദമായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടര് കേരളത്തിലുണ്ട്. ഇവരും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന്, രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നവരും തമ്മിലുള്ള അന്തര്‍ധാരയും സജീവമാണ്. കേരളം അവരെ സംബന്ധിച്ച് വിത്തിറക്കാന്‍ പറ്റിയ വിളഭൂമിയായിട്ടുണ്ടെങ്കില് അത് സംസ്ഥാനം ഭരിക്കുന്നവരുടെ പിടിപ്പുകേടുകൊïാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇസ്ലാം ഭീകരവാദികള്‍ക്ക് സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ല എന്ന സക്കീറിന്റെ പരാമര്‍ശം ശരിയാണ്. കാരണം ഭീകരവാദം വെച്ചുപൊറുപ്പിക്കില്ല എന്നത് ആ പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണ്. അതുപോലൊരു നയം കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ കോണ്‍ഗ്രസിനോ ഇല്ല. ഭീകരരോടും അവരുടെ താല്പര്യങ്ങളോടും സന്ധി ചെയ്യില്ല എന്ന ഉറച്ച തീരുമാനമെടുക്കാന്‍ കേരളത്തിലെ ഭരണാധികാരികള്‍ക്ക് ഇനിയെങ്കിലും സാധിക്കണം. അല്ലാത്ത പക്ഷം മതഭ്രാന്ത് മൂത്തവര്‍ ചേര്‍ന്ന് കേരളത്തെ ഭീകരാലയം ആക്കി മാറ്റുന്ന കാഴ്ച കാണേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: