പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പാരീസ് സെന്റ് ജര്‍മന്‍ (പിഎസ്ജി) ബയേണ്‍ മ്യൂണിക്കിനോട് തോറ്റതിനെ തുടര്‍ന്ന് പാരീസിന്റെ വിവിധ ഭാഗങ്ങളില്‍ പിഎസ്ജി ആരാധകര്‍ അക്രമം അഴിച്ചുവിട്ടു. ആരാധകരെ പിരിച്ചുവിടാന്‍ പോലീസ് പല സ്ഥലങ്ങളിലും കണ്ണീര് വാതകം പ്രയോഗിച്ചു. 150 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ലിസ്ബണില്‍ നടക്കുന്ന പിഎസ്ജി- ബയേണ്‍ ഫൈനല്‍ വീക്ഷിക്കാന്‍ പാരീസിലെ പാര്‍ക് ഡെസ് പ്രിന്‍സസ് സ്റ്റേഡിയത്തില്‍ രണ്ട് വലിയ സ്ക്രീനുകള്‍ സ്ഥാപിച്ചിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ അയ്യായിരം പേര്‍ക്ക് മാത്രമാണ് സ്റ്റേഡിയത്തില്‍ പ്രവേശനം നല്‍കിയത്. മത്സരം തുടങ്ങുന്നതിന് മുമ്പ് ആയിരക്കണിക്കിന് ആളുകള്‍ വീണ്ടും എത്തി. മത്സരം കാണാന്‍ കഴിയാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇവര്‍ സ്റ്റേഡിയത്തിന് പുറത്തു നിന്നു. ഇതിനെ തുടര്‍ന്ന് പോലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ പിഎസ്ജി തോറ്റതോടെ ആരാധകര്‍ അക്രമം അഴിച്ചുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: