തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രം സര്‍ക്കാര്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറിയ തീരുമാനത്തെ അനുകൂലിച്ചും എതിര്‍ക്കുന്ന സിപിഎം നേതൃത്വത്തെ പ്രതിരോധിക്കാനുറച്ചും തിരുവനന്തപുരം. വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക് കൈമാറിയതിനെതിരെ സിപിഎം പ്രധാനമന്ത്രിക്ക് രണ്ടുലക്ഷം മെയിലുകള്‍ അയക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇത്തരം ഒരു നീക്കം ഉണ്ടായാല്‍ രണ്ടു ലക്ഷത്തിന് ബദഥായി നാലുലക്ഷം മെയിലുകള്‍ അയക്കുമെന്നാണ് തിരുവന്തപുരം നിവാസികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് അനുകൂലമായ സാമൂഹ്യ മാധ്യമ കൂട്ടായ്മ ക്യാമ്പയിനുകളാണ് ഇപ്പോള്‍ നടക്കുന്നത്.
കേരളത്തിലെ ആദ്യത്തെ വിമാനത്താവളമായ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇന്ന് ശോചനീയാവസ്ഥയിലാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ലോബികകള്ക്ക് വേണ്ടി സര്‍ക്കാരും പ്രതിപക്ഷവും ഒത്തുചേര്‍ന്ന് തിരുവനന്തപുരത്തിന്റെ വികസനത്തെ അട്ടിമറിക്കുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും ഇത്തരം സമീപനം ഉണ്ടായതായും കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്കുന്നവര് ആരോപിക്കുന്നു.
റോഡുകള്‍ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഭൂരിഭാഗവും രാജഭരണ കാലത്തേ സ്ഥാപിച്ചവയാണ്. അക്കാലത്ത് കേരളത്തില്‍ ഏറ്റവും പുരോഗതി പ്രാപിച്ചിരുന്ന നഗരമായിരുന്നു തിരുവനന്തപുരം. എന്നാല്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പ്രധാനപദ്ധതികള്‍ തലസ്ഥാന ജില്ലയില്‍ നിന്ന് മാറ്റി സ്ഥാപിച്ച് വികസനത്തെ അട്ടിമറിക്കുകയാണ് ചെയ്തതെന്നും കൂട്ടായ്മകള്‍ ആരോപിക്കുന്നു.
ബിജെപി സംസ്ഥാന, ജില്ലാ ഘടകങ്ങള്‍ നേരത്തെ തന്നെ സ്വാകാര്യ പങ്കാളിത്തത്തോടെയുള്ള വിമാനത്താവള നടത്തിപ്പിന് പിന്തുണ നല്‍കിയിരുന്നു. തിരുവനന്തപുരം എംപി ശശിതരൂരും അരുവിക്കര എഎല്‍എ ശബരിനാഥന് എംഎല്‍എയും വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറിയതിനെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: