തിരുവനന്തപുരം: മലയാളത്തിലെ എക്കാലത്തേലയും ത്രില്ലര്‍ സിനിമകളില്‍ ഒന്നായ മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിന്റെ രണ്ടാംഭാഗത്തിന്റെ ഷൂട്ടിങ് അടുത്തമാസം പതിനാലിന് ആരംഭിക്കും. എന്നാല്‍, ചിത്രത്തിന്റെ ആദ്യഭാഗത്തെ പോലം ഒരു ത്രില്ലര്‍ ചിത്രമല്ലെന്ന് സൂചിപ്പിക്കുകയാണ് സംവിധായകന് ജിത്തു ജോസഫ്.
രണ്ടാം ഭാഗത്തില്‍ ത്രില്ലറിനേക്കാള്‍ പ്രാധാന്യം മനുഷ്യബന്ധങ്ങള്‍ക്കും വികാരങ്ങള്ക്കുമാണെന്നും സംവിധായകന് ജിത്തുജോസഫ് പറയുന്നു. കൊലപാതകവും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും ആദ്യഭാഗത്ത് അവസാനിച്ചെന്നും രണ്ടാം ഭാഗം റിയലിസ്റ്റിക്കായ കഥയാണ് പറയുന്നതെന്നും സംവിധായകന് .സെപ്തംബര്‍ 14നാണ് ദൃശ്യം ടുവിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. അതിന് മുമ്പ് മോഹന്‍ലാലിനോടും മീനയോടും മറ്റു അഭിനേതാക്കളോടും 14 ദിവസം ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്താണ് തിരക്കഥ എഴുതിയത്. അതിനാല്‍ ആള്ക്കുട്ടമുള്ള സീനുകള്‍ വളരെ കുറവാണ്. ആദ്യം വീട്ടിനുളളിലുളള ഭാഗങ്ങളാണ് എടുക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ കുറയുന്നതിന് ഇന്‍ഡോര്‍ വിട്ട് ഔട്ടഡോര്‍ സീനുകള്‍ ഷൂട്ട് ചെയ്യും.
മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളിലൊന്നാണ് ദൃശ്യം.അതിനാല്‍ ദൃശ്യം രണ്ടിനായി മോഹന്‍ലാല്‍ ആരാധകരും സിനിമ പ്രേമികളും കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: