ന്യൂദല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന അരുണ്‍ ജയ്റ്റിലിയുടെ സമൃതി ദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നര്‍മ്മോക്തി, ബുദ്ധിശക്തി, നിയമപരിജ്ഞാനം എന്നിവകൊണ്ട് ഊഷ്മളമായ വ്യക്തിത്വമാണ് അരുണ്‍ ജയ്റ്റ്ലിക്കുണ്ടായിരുന്നതെന്ന് അദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് അരുണ്‍ ജെയ്റ്റ്ലിജിയെ നമുക്ക് നഷ്ടപ്പെട്ടത്. സുഹൃത്തിന്റൈ അഭാവം എനിക്ക് നന്നായി അനുഭവപ്പെടുന്നു. അദേഹം ചുറുചുറുക്കോടെ നമ്മുടെ രാഷ്ട്രത്തെ സേവിച്ചു. മോദി ട്വീറ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ജെയ്റ്റ്ലിയുടെ അനുസ്മരണ സമ്മേളനത്തില്‍ നടത്തിയ പ്രസംഗവും മോദി ട്വീറ്റിനൊപ്പം പിന് ചെയ്തു.
ആഭ്യന്ത്ര മന്ത്രി അമിത്ഷാ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയവര്‍ ജെയ്റ്റ്ലിയെ അനുസ്മരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. അദേഹത്തിന്റെ പൊതുജനക്ഷേമ നയങ്ങളും രാഷ്ട്രനിര്‍മ്മാണ പദ്ധതികളും എല്ലായിപ്പോഴും സ്മരിക്കപ്പെടുമെന്ന് നദ്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: