തൃശൂര്‍: ചാലക്കുടി മേലൂരില്‍ വീണ്ടും വന്‍ ചാരായവേട്ട. 1300 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടികൂടി. ചാലക്കുടി എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ അശ്വിന്‍ കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മേലൂര്‍ കുന്നപ്പിള്ളി പുഴയോരത്ത്
ചാരായം നിര്‍മ്മിക്കുന്നതിന് വേണ്ടി തയ്യാറാക്കി സൂക്ഷിച്ചിരുന്ന വാഷ് കണ്ടെത്തിയത്. വാഷും വാറ്റുപകരണങ്ങളും സംഭവസ്ഥലത്തുവെച്ച് തന്നെ നശിപ്പിച്ചു. ഓണവിപണി ലക്ഷ്യമാക്കി ചാരായം വില്‍പ്പന നടത്തുന്നതിനു വേണ്ടിയാണ് വാഷ് സൂക്ഷിച്ചിരുന്നതെന്നും പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓണം മുന്‍ നിര്‍ത്തി ചാലക്കുടി എക്സൈസ് പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും കുന്നപ്പിള്ളി പ്രദേശത്ത് നിന്നും 440 ലിറ്റര്‍ വാഷ് എക്സൈസ് പിടികൂടിയിരുന്നു.
സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പി.കെ.വിജയന്‍, കെ.വി.ജീസ്മോന്‍,ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ കെ.വി. എല്‍ദോ, പി.പി.ഷാജു,സിവില്‍ എക്സൈസ് ഓഫീസര്‍ എ.ടി.ഷാജു,എക്സൈസ് ഡ്രൈവര്‍ സി.ജി.ഷാജു എന്നിവര്‍ പങ്കെടുത്തു. എക്സൈസ് ഇന്‍സ്പെക്ടറുടെ 9400069594 എന്ന നമ്പറില്‍ വിളിച്ച് പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: