Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്‌കൃത സര്‍വകലാശാലയിലും ജലീല്‍ ഇഫക്ട്; അടുപ്പമുള്ളയാളെ പ്രൊഫസറാക്കാന്‍ പുതിയ കോഴ്‌സിന് നീക്കം

നേരത്തെ സിന്‍ഡിക്കേറ്റില്‍ എതിര്‍പ്പുമൂലം മാറ്റിവച്ചിരുന്നു

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Aug 24, 2020, 01:01 pm IST
in Kerala

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ പുതിയ കോഴ്‌സ് ആരംഭിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിന്റെ അടുത്ത അനുയായിയെ പ്രൊഫസറായി നിയമിക്കാന്‍ വീണ്ടും നീക്കം. നേരത്തെ രണ്ട് സിന്‍ഡിക്കേറ്റംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് ശ്രമം പരാജയപ്പെട്ടത്. എന്നാല്‍ എതിര്‍പ്പുന്നയിച്ച സിന്‍ഡിക്കേറ്റംഗങ്ങള്‍ വിരമിച്ചതോടെ അടുത്ത സിന്‍ഡിക്കേറ്റില്‍ അംഗീകാരം നേടിയെടുക്കാനാണ് ശ്രമം.

ഈ അടുത്ത കാലത്ത് കേരളത്തിന് പുറത്തു നിന്നുള്ള ഒരു സ്ഥാപനത്തില്‍ നിന്ന് പിഎച്ച്ഡി നേടിയ സര്‍വകലാശാലയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് വേണ്ടിയാണ് കോഴ്‌സ് ആരംഭിക്കാനുള്ള നീക്കം. അടുത്ത വര്‍ഷം വിരമിക്കുന്ന ഈ ഉദ്യോഗസ്ഥന് കോഴ്‌സിന്റെ ചുമതല നല്‍കി അധ്യാപക തസ്തിക നല്‍കിയാല്‍ 62 വയസ് വരെ ഇദ്ദേഹത്തിന് മൂന്നിരട്ടി ശമ്പളത്തില്‍ സര്‍വകലാശാലയില്‍ തുടരാം. ഇതിനായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറില്‍ നിന്ന് ചില രേഖകള്‍ ഈ ഉദ്യോഗസ്ഥന്‍ സംഘടിപ്പിച്ചതായും പറയുന്നു.  

കഴിഞ്ഞ സിന്‍ഡിക്കേറ്റില്‍ അജന്‍ഡയ്‌ക്ക് പുറത്തുനിന്നുള്ള വിഷയമായി അവതരിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാല്‍, രണ്ട് അംഗങ്ങള്‍ പിന്നാമ്പുറ നിയമനത്തെ ശക്തമായി എതിര്‍ത്തതോടെ ഈ നീക്കം തത്കാലം മാറ്റിവച്ചു. ഈ സിന്‍ഡിക്കേറ്റംഗങ്ങളുടെ കാലാവധി അവസാനിച്ചതോടെയാണ് അടിയന്തര പ്രാധാന്യത്തോടെ അടുത്ത സിന്‍ഡിക്കേറ്റില്‍ വിഷയം കൊണ്ടുവരാനുള്ള ശ്രമം. പുതിയ സാഹചര്യത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടാകില്ലെന്നും പാസ്സാക്കിയെടുക്കാമെന്നുമാണ് കണക്കുക്കൂട്ടല്‍.

നാക് അക്രഡിറ്റേഷന്‍ നഷ്ടമായ ഈ സാഹചര്യത്തില്‍ പുതിയ കോഴ്‌സ് തുടങ്ങി ചിലരെ കുടിയിരുത്താനുള്ള നീക്കത്തില്‍ ഇടത് അധ്യാപകര്‍ക്ക് തന്നെ ശക്തമായ എതിര്‍പ്പുണ്ട്. അനാവാശ്യ കോഴ്‌സുകള്‍ നാക് അക്രഡിറ്റേഷന്‍ വീണ്ടും ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കുമെന്ന് ഇവര്‍ ചുണ്ടിക്കാട്ടുന്നു. ഈ അടുത്ത കാലത്ത് ലൈബ്രറി ജീവനക്കാരായ നിരവധിപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് യുദ്ധകാലടിസ്ഥാനത്തില്‍ പിഎച്ച്ഡി നേടിയിരുന്നു. സര്‍വകലാശാലയുടെ മുഴുവന്‍ സംവിധാനങ്ങളുമുപയോഗിച്ചാണ് ഇവര്‍ ഇത് നേടിയതെന്ന ആക്ഷേപവും നിലനില്‍ക്കുന്നു.  

ലൈബ്രറി സയന്‍സ് കോഴ്‌സ്, മാനുസ്‌ക്രിപ്‌റ്റോളജി ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി എന്ന പേരിലവതരിപ്പിച്ച് കോഴ്‌സ് ആരംഭിച്ച്, ഇവരെയെല്ലാം അധ്യാപകരാക്കാനാണ് നീക്കം. അധ്യാപക തസ്തികകളില്‍ അപേക്ഷിക്കാനുള്ള പ്രായപരിധി പിന്നിട്ട ഇവരെ പിന്‍വാതിലിലൂടെ നിയമിക്കും. ഇതിലൂടെ യുജിസി ശമ്പള സ്‌കെയിലില്‍ 62 വയസ് വരെ ഇവര്‍ക്ക് തുടരാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പിഎച്ച്ഡി ലഭിച്ചപ്പോള്‍ നടത്തിയ ആഘോഷത്തില്‍ ഇത്തരമൊരു ഉറപ്പ് വൈസ് ചാന്‍സലര്‍ നല്‍കിയതായാണ് പറയപ്പെടുന്നത്. വിവിധ കോഴ്‌സുകളുടെ പേരില്‍ സര്‍വകലാശാലയില്‍ തുടരുന്ന എസ്എഫ്‌ഐക്കാരെ ഈ കോഴ്‌സില്‍ പ്രവേശിപ്പിച്ച് വിദ്യാര്‍ഥി പ്രാതിനിധ്യം ഉറപ്പാക്കാമെന്നുമാണ് കണക്കുക്കൂട്ടല്‍.  

കമ്പ്യൂട്ടര്‍വത്കരണത്തിന്റെയും മറ്റും മറവില്‍ താത്കാലിക തസ്തികകള്‍ സൃഷ്ടിച്ച് നിരവധി സിപിഎമ്മുകാരെയാണ് തിരുകിക്കയറ്റിയിട്ടുള്ളത്. ശമ്പളയിനത്തില്‍മാത്രം കോടികളാണ് സര്‍വകലാശാല ഇതിലൂടെ ചെലവഴിക്കുന്നത്. എന്നാല്‍, സംസ്‌കൃതവുമായി ബന്ധപ്പെട്ട യാതൊരു ഗവേഷണ കോഴ്‌സുകളും ആരംഭിക്കാന്‍ സര്‍വകലാശാല തയാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്.

Tags: Universityസംസ്‌കൃതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വീഴ്ചയില്ല, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍വകലാശാലയെന്ന് കോളേജ് പ്രിന്‍സിപ്പല്‍

Kerala

ഗവര്‍ണറുമായി ഏറ്റുമുട്ടാനില്ലെന്ന് മന്ത്രി ആര്‍ ബിന്ദു, ഡോ കെ എസ് അനില്‍കുമാറിനെ മാറ്റിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമല്ലെന്നും മന്ത്രി

Kerala

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ വേണ്ട; എസ്എഫ്ഐയുടെ നീക്കം തടഞ്ഞ് വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ

Kerala

ജീവനക്കാരുടെ വിദ്യാഭ്യാസക്കുറവ് കലാമണ്ഡലത്തെ പ്രതിസന്ധിയിലാക്കുന്നു; ചാന്‍സലര്‍ മല്ലിക സാരാഭായിയെ തള്ളി വൈസ് ചാന്‍സലര്‍ ഡോ. ആര്‍ അനന്തകൃഷ്ണന്‍

Kerala

ഡിജിറ്റല്‍,സാങ്കേതിക സര്‍വകലാശാല വി സി നിയമനത്തിനുള്ള അഭിമുഖം ഈ മാസം 8 മുതല്‍ 12 വരെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.