ന്യൂദല്‍ഹി: കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് നിര്‍ത്തിവച്ചിരുന്ന സിനിമ, സീരിയല്‍ ഷൂട്ടിങ് വീണ്ടും ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. ഇതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ ഇന്നലെ പുറത്തിറക്കി.
കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാകണം ഷൂട്ടിങ് ആരംഭിക്കേണ്ടതെന്നും, ലൊക്കേഷനിലെ ഓരോ വ്യക്തിയുടേയും ഫോണില്‍ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് മാര്ഗനിര്ദേശത്തിന് അന്തിമ രൂപം നല്‍കിയത്. സര്‍ക്കാര്‍ നടപടി ഷൂട്ടിങ് പുനരാരംഭിക്കാന്‍ മാത്രമല്ല, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഭിനേതാക്കള്‍ ഒഴിച്ചുള്ള എല്ലാവരും മാസ്കുകള്‍ ധരിച്ചും സാമൂഹിക അകലം പാലിച്ചുമാകണം ഷൂട്ടിങ് നടത്തേണ്ടത്. ഷൂട്ടിങ് സ്ഥലത്തിന്റെ പ്രവേശന വാതിലില്‍ തന്നെ തെര്‍മല്‍ സ്കാന്‍ നടത്തിയ ശേഷമേ എല്ലാവരെയും പ്രവേശിക്കാവു. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും ഹെയര്‍ സ്റ്റൈലിസ്റ്റും പിപിഇ കിറ്റ് ധരിക്കണം. ലൊക്കേഷനിലും റെക്കോഡിങ് സ്റ്റുഡിയോയിലും ആറടി അകലം എല്ലാവരും പാലിക്കണം.
കുറച്ച് ആളുകളെ മാത്രം ഉള്‍പ്പെടുത്തി ഷൂട്ടിങ്ങുകള്‍ ക്രമീകരിക്കണം. ഷൂട്ടിങ് കാണാന്‍ സെറ്റില്‍ സന്ദര്‍ശകരെ അനുവദിക്കരുത്. സെറ്റ്, മേക്കപ്പ് റൂമുകള്‍, വാനിറ്റി വാനുകള്‍, ശുചിമുറികള്‍ എന്നിവ ദിവസവും സാനിറ്റൈസ് ചെയ്യുക. സെറ്റിനുള്ളില്‍ തുപ്പാന്‍ പാടില്ല. കൈ വൃത്തിയാക്കുവാനും സാനിറ്റൈസ് ചെയ്യാനുമുളള സജ്ജീകരണങ്ങള്‍ ലോക്കേഷനില്‍ ഉറപ്പുവരുത്തണം. സെറ്റിലെ ആരെങ്കിലും പോസിറ്റീവായാല്‍ ഉടന്‍ അണുനശീകരണം നടത്തണം. രോഗബാധ സംശയിക്കുന്നവരെ ഐസൊലേഷനിലാക്കണം. സാമൂഹിക അകലം ഉറപ്പുവരുത്തി സീറ്റുകള്‍ ക്രമീകരിക്കണം. കൈയില്‍ ഗ്ലൗസ് ധരിച്ചുകൊണ്ട് മാത്രം സെറ്റിലെ ഉപകരണങ്ങള്‍ ഉപയോഗിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സിനിമ, സീരിയല്‍ ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: